---
title: "പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "The Police Association organized a drawing camp as part of the district conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34800/the-police-association-organized-a-drawing-camp-as-part-of-the-district-conference"
published_at: "2022-03-30T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624435bc65217_0000 WATER MARK.JPG"
keywords: []
---

# പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** കേരള പൊലീസ് അസോസിയേഷന്‍ 37-ാം കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേരള പൊലീസ് അസോസിയേഷന്‍ 37-ാം കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.

ഏപ്രില്‍ 2 ന് പേരാമ്പ്രയിലാണ് ജില്ല സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിന്റെ മുന്നോടിയായി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തി.

കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കഥ, കവിത രചനാ മത്സരങ്ങളും നടത്തി.

ഇന്ന് രാവിലെ പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളിലാണ് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പൊലിസ് അസോസിയേഷന്‍ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ക്യാമ്പ് പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി അംഗം ശരത് കൃഷ്ണ അധ്യക്ഷത വഹിച്ചു.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ല നിര്‍വ്വാഹക സമിതി അംഗം സി.കെ. അജിത് കുമാര്‍, പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തകനും ചിത്രകാരനുമായ രതീഷന്‍ മടപ്പള്ളി എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ. അജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രബീഷ് നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് കുടുംബ സംഗമവും നടക്കും.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയയപ്പ് നാളെ നടക്കും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസ് ഐ.പി.എസ് ഉപഹാര സമര്‍പ്പണം നടത്തും.

കുടുംബസംഗമത്തിന്റെ ഭാഗമായി പൊലീസ് കുടുംബാംഗങ്ങളുടെയും, പ്രഫഷണല്‍ കലാകാരന്മാരുടെയും വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34800/the-police-association-organized-a-drawing-camp-as-part-of-the-district-conference)