---
title: " കെ.ടി കുഞ്ഞിരാമന്‍ നായര്‍ ചരമവാര്‍ഷികദിനം ആചരിച്ചു"
english_title: "K.T. Kunhiraman Nair's death anniversary observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348024/kt-kunhiraman-nairs-death-anniversary-observed-at-perambra"
published_at: "2026-03-16T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7bf1a08192_juiyyy.JPG"
keywords: []
---

#  കെ.ടി കുഞ്ഞിരാമന്‍ നായര്‍ ചരമവാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര **: സ്വാതന്ത്ര്യ സമര സേനാനിയും എഐസിസി അംഗവും കെപിസിസി ട്രഷററുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.ടി കുഞ്ഞിരാമന്‍ നായരുടെ 39-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലത്ത് ആവടുക്കയിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം കെപിസിസി അംഗം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര **: സ്വാതന്ത്ര്യ സമര സേനാനിയും എഐസിസി അംഗവും കെപിസിസി ട്രഷററുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.ടി കുഞ്ഞിരാമന്‍ നായരുടെ 39-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലത്ത് ആവടുക്കയിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം കെപിസിസി അംഗം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, പി.കെ രാഗേഷ്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, പി.എസ് സുനില്‍കുമാര്‍, ഇ.ടി സത്യന്‍, പി.എം പ്രകാശന്‍, ഷാജു പൊന്‍പറ, കെ.സി രവീന്ദ്രന്‍, ഷിജു.കെ.ദാസ്, സന്തോഷ് കോശി, പി.കെ. കൃഷ്ണദാസ്, കെ.ബി. താര തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രകാശന്‍ കന്നാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348024/kt-kunhiraman-nairs-death-anniversary-observed-at-perambra)