---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും അടുപ്പ് കൂട്ടല്‍ സമരവും നടത്തി"
english_title: "Kerala State Traders and Industrialists' Association Perambra Area Committee held a march to the post office and a stove-building strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348074/kerala-state-traders-and-industrialists-association-perambra-area-committee-held-a-march-to-the-post-office-and-a-stove-building-strike"
published_at: "2026-03-16T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d91c8427f_drty.JPG"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും അടുപ്പ് കൂട്ടല്‍ സമരവും നടത്തി

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും അടുപ്പ് കൂട്ടല്‍ സമരവും നടത്തി. പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കുക, ഹോട്ടല്‍, റസ്‌റ്റോറന്റ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, അന്യായമായ വിലവര്‍ദ്ധനവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും അടുപ്പ് കൂട്ടല്‍ സമരവും നടത്തി. പാചകവാതക ദൗര്‍ലഭ്യം പരിഹരിക്കുക, ഹോട്ടല്‍, റസ്‌റ്റോറന്റ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, അന്യായമായ വിലവര്‍ദ്ധനവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ പാചക വാതക പ്രതിസന്ധി വ്യാപാരികളെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ജനങ്ങളൊടൊപ്പം ചെറുകിട വ്യാപാരികളെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പാചക വാതകത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സിലണ്ടറുകളുടെ ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്തതോടെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്. പ്രശ്‌നം പരിഹരിക്കണമെന്നാവിശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പേരാമ്പ്ര പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും അടുപ്പ് കൂട്ടല്‍ സമരവും നടത്തിയത്.

ധര്‍ണ്ണ സമരം ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എ.എം കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എ.പി ഉണ്ണികൃഷ്ണന്‍, ഷാജു ഹൈലൈറ്റ്, ഒ അനിത തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് സ്വാഗതവും രാമചന്ദ്രന്‍ ഗുഡ് വില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348074/kerala-state-traders-and-industrialists-association-perambra-area-committee-held-a-march-to-the-post-office-and-a-stove-building-strike)