---
title: "പഠനോത്സവം വിജയോത്സവമാക്കി തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌കൂള്‍ "
english_title: "Thrikkutissery Govt. UP School turns study festival into success festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348165/thrikkutissery-govt-up-school-turns-study-festival-into-success-festival"
published_at: "2026-03-17T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8e44682e75_hjuy.JPG"
keywords: []
---

# പഠനോത്സവം വിജയോത്സവമാക്കി തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌കൂള്‍ 

> **Lead Summary:** **കൂട്ടാലിട : **തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌കൂളില്‍ പഠനോത്സവത്തിന് തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ ഡോ. കെ ശ്രീകുമാര്‍ പഠനോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഒന്ന് രണ്ട് ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗ്ഗ രചനകളും പ്രകാശനം ചെയ്തു. ലൈബ്രറി ആന്‍ഡ് ആര്‍ട്ട് ഗാലറി പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട : **തൃക്കുറ്റിശ്ശേരി ഗവ: യുപി സ്‌കൂളില്‍ പഠനോത്സവത്തിന് തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ ഡോ. കെ ശ്രീകുമാര്‍ പഠനോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഒന്ന് രണ്ട് ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗ്ഗ രചനകളും പ്രകാശനം ചെയ്തു. ലൈബ്രറി ആന്‍ഡ് ആര്‍ട്ട് ഗാലറി പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ പഠനോല്പന്നങ്ങളുടെ പ്രദര്‍ശന വേദിയായ കണ്ണാടി വിജ്ഞാനകേന്ദ്രവും സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗാത്മക രചന സമാഹാരം 'ബിഗ് ബുക്കിന്റെ'യും ഉദ്ഘാടനം ബാലുശ്ശേരി ബിപിസി സി. ഷീബയും നിര്‍വ്വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഷില്‍ന ശശിധരന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക കെ.എ റാബിയ സ്വാഗതം പറഞ്ഞു. ടി.എം പ്രകാശന്‍, കെ. അമ്പിളി, പി.ആര്‍ ഷിജിലേഷ്, കെ. റീന തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348165/thrikkutissery-govt-up-school-turns-study-festival-into-success-festival)