---
title: "നവീകരിച്ച റോഡ് ഉല്‍ഘാടനം ചെയ്തു"
english_title: "Renovated road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348175/renovated-road-inaugurated"
published_at: "2026-03-17T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8ec7173207_moli.JPG"
keywords: []
---

# നവീകരിച്ച റോഡ് ഉല്‍ഘാടനം ചെയ്തു

> **Lead Summary:** **ചങ്ങരോത്ത്: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ അനുവധിച്ച് നവീകരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ മുണ്ടത്തടം നഗര്‍ റോഡിന്റെ ഉദ്ഘാടനം നടന്നു.

## Article Content

**ചങ്ങരോത്ത്: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ അനുവധിച്ച് നവീകരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ മുണ്ടത്തടം നഗര്‍ റോഡിന്റെ ഉദ്ഘാടനം നടന്നു.

റോഡിന്റെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ യു.അനിത, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ സുവര്‍ണ്ണ, വാര്‍ഡ് അംഗം പി.ശാലിനി, കെ.കെ. വിനോദന്‍, പാളയാട്ട് ബഷീര്‍, സി.കെ സരിത്ത്, കെ.കെ റിയാസ്, കെ.എം രാജീവന്‍, കെ.എം വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.പി ഹമീദ്, സി.കെ മൊയ്തു, ഷംസുദീന്‍, കെ.എം ഗോപാലന്‍, കെ.കെ റഷീദ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348175/renovated-road-inaugurated)