---
title: "കല്ലോട് തച്ചറത്തുകണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ കര്‍മ്മിക്കും കോലധാരിക്കും ആദരം."
english_title: "Karmic and Koladhari are honored at the Nagakali Amma temple in Kallod, Thacharathukandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348343/karmic-and-koladhari-are-honored-at-the-nagakali-amma-temple-in-kallod-thacharathukandi"
published_at: "2026-03-18T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba357a6e3c4_koli.JPG"
keywords: []
---

# കല്ലോട് തച്ചറത്തുകണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ കര്‍മ്മിക്കും കോലധാരിക്കും ആദരം.

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് തച്ചറത്തുകണ്ടി നാഗകാളി അമ്മ ക്ഷേത്രത്തിലെ തിറമഹോത്സവത്തോടനുബന്ധിച്ച്, ക്ഷേത്ര സന്നിധിയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വരുന്നവര്‍ക്ക് ആദരവ് നല്‍കി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ മരുമക്കത്തായ പ്രകാരം കര്‍മ്മം ചെയ്തുവരുന്ന കര്‍മ്മി കുഞ്ഞിക്കണ്ണന്‍, നിരവധി വര്‍ഷങ്ങളായി പാരമ്പര്യമായി തിറ ആടിവരുന്ന മുന്നൂറ്റാന്‍ കുഞ്ഞിച്ചന്തു എന്നിവരെയാണ് ക്ഷേത്ര കമ്മിറ്റി പ്രത്യേക ചടങ്ങില്‍ ആദരിച്ചത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. കുഞ്ഞിക്കണ്ണന്‍ കോടേരിച്ചാല്‍ സ്വദേശിയും കുഞ്ഞിച്ചന്തു അരികുളം സ്വദേശിയുമാണ്.

## Article Content

**പേരാമ്പ്ര:** കല്ലോട് തച്ചറത്തുകണ്ടി നാഗകാളി അമ്മ ക്ഷേത്രത്തിലെ തിറമഹോത്സവത്തോടനുബന്ധിച്ച്, ക്ഷേത്ര സന്നിധിയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു വരുന്നവര്‍ക്ക് ആദരവ് നല്‍കി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ മരുമക്കത്തായ പ്രകാരം കര്‍മ്മം ചെയ്തുവരുന്ന കര്‍മ്മി കുഞ്ഞിക്കണ്ണന്‍, നിരവധി വര്‍ഷങ്ങളായി പാരമ്പര്യമായി തിറ ആടിവരുന്ന മുന്നൂറ്റാന്‍ കുഞ്ഞിച്ചന്തു എന്നിവരെയാണ് ക്ഷേത്ര കമ്മിറ്റി പ്രത്യേക ചടങ്ങില്‍ ആദരിച്ചത്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. കുഞ്ഞിക്കണ്ണന്‍ കോടേരിച്ചാല്‍ സ്വദേശിയും കുഞ്ഞിച്ചന്തു അരികുളം സ്വദേശിയുമാണ്.

ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കിഴക്കയില്‍ പ്രകാശന്‍ കുഞ്ഞിക്കണ്ണനെ പൊന്നാട അണിയിച്ചും, വൈസ് പ്രസിഡണ്ട് ടി. പ്രകാശന്‍ മൊമെന്റോ നല്‍കിയും ആദരിച്ചു. സെക്രട്ടറി വി. മനോജ് കുഞ്ഞിച്ചന്തുവിന് പൊന്നാട അണിയിച്ചു. ഖജാന്‍ജി ബബിലേഷ് കുമാര്‍ മൊമെന്റോ കൈമാറിയും ആദരിച്ചു. ക്ഷേത്ര ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വര്‍ഷങ്ങളായി ഇവര്‍ നല്‍കിവരുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ ചടങ്ങില്‍ ഭാരവാഹികള്‍ സ്മരിച്ചു. പ്രദേശത്തെ നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348343/karmic-and-koladhari-are-honored-at-the-nagakali-amma-temple-in-kallod-thacharathukandi)