---
title: "ആരോഗ്യ ശുചിത്വ പരിശോധന സംഘടിപ്പിച്ച് ആരോഗ്യവകുപ്പ്"
english_title: "Health Department organizes health and hygiene inspection"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348359/health-department-organizes-health-and-hygiene-inspection"
published_at: "2026-03-18T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba44184ad81_kloo.JPG"
keywords: []
---

# ആരോഗ്യ ശുചിത്വ പരിശോധന സംഘടിപ്പിച്ച് ആരോഗ്യവകുപ്പ്

> **Lead Summary:** **വേളം:** ആരോഗ്യ ശുചിത്വ പരിശോധന പരിപാടിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ ശുചിത്വ പരിശോധന നടത്തി. പള്ളിയത്ത്, പെരുവയല്‍, പൂമുഖം എന്നിവടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി.

## Article Content

**വേളം:** ആരോഗ്യ ശുചിത്വ പരിശോധന പരിപാടിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ ശുചിത്വ പരിശോധന നടത്തി. പള്ളിയത്ത്, പെരുവയല്‍, പൂമുഖം എന്നിവടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി.

കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ സിറാജ്, നന്ദകുമാര്‍, അബ്ദുള്‍ സലാം, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348359/health-department-organizes-health-and-hygiene-inspection)