---
title: "കാവുന്തറ പുതിയേടത്ത് കുനി പുതുക്കോട്ട് താഴെ വയലില്‍ വന്‍ തീപിടുത്തം "
english_title: "A massive fire broke out in the field below Kuni Puthukkottu in Kavunthara Puthiyedam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348595/a-massive-fire-broke-out-in-the-field-below-kuni-puthukkottu-in-kavunthara-puthiyedam"
published_at: "2026-03-19T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbbe9d5ff93_drtt.jpg"
keywords: []
---

# കാവുന്തറ പുതിയേടത്ത് കുനി പുതുക്കോട്ട് താഴെ വയലില്‍ വന്‍ തീപിടുത്തം 

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാവുന്തറ പുതിയേടത്ത് കുനിയിലെ പുതുക്കോട്ട് താഴെ വയലില്‍ വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് വയലിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത്. ശക്തമായ കാറ്റില്‍ തീ പെട്ടെന്ന് പടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാവുന്തറ പുതിയേടത്ത് കുനിയിലെ പുതുക്കോട്ട് താഴെ വയലില്‍ വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് വയലിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത്. ശക്തമായ കാറ്റില്‍ തീ പെട്ടെന്ന് പടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.

വയല്‍ പ്രദേശമായതിനാല്‍ ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ക്ക് അവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ഇടപെടല്‍ മൂലം മറ്റ് വയലുകളിലേക്കോ ജനവാസ മേഖലയിലേക്കോ പടരാതെ തീ അണക്കാന്‍ സാധിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബൈജു എന്നിവരുടെ നേത്യത്വത്തില്‍ നിലത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെ സിജീഷ്, എം ജയേഷ്, പി.എം വിജേഷ്, അരുണ്‍ പ്രസാദ്, ഹോം ഗാര്‍ഡ് എ. എം രാജീവന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348595/a-massive-fire-broke-out-in-the-field-below-kuni-puthukkottu-in-kavunthara-puthiyedam)