---
title: "പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് വാര്‍ഷികാഘോഷം; വീല്‍ചെയറുകള്‍ വിതരണം ചെയ്തു"
english_title: "Perambra Lions Club Anniversary Celebration; Wheelchairs were provided"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348659/perambra-lions-club-anniversary-celebration-wheelchairs-were-provided"
published_at: "2026-03-19T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbf6868f178_uyi.jpg"
keywords: []
---

# പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് വാര്‍ഷികാഘോഷം; വീല്‍ചെയറുകള്‍ വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത പേരാമ്പ്ര ലയണ്‍സ് ക്ലബ്ബില്‍ വാര്‍ഷിക സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ഗവര്‍ണറുടെ പത്‌നി റീജാ ഗുപ്ത ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പൊന്‍പറ ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് സി.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത പേരാമ്പ്ര ലയണ്‍സ് ക്ലബ്ബില്‍ വാര്‍ഷിക സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ഗവര്‍ണറുടെ പത്‌നി റീജാ ഗുപ്ത ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പൊന്‍പറ ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് സി.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ പാലിയേറ്റീവ് സെന്ററിനും, രോഗബാധിതയായ മുതുകാട് സ്വദേശിനി ഓമന മുക്കുന്നുമ്മലിനുമാണ് വീല്‍ചെയറുകള്‍ നല്‍കിയത്. സെക്രട്ടറി വി.എന്‍. മുരളീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി വിശോഭ് പനങ്ങാട്ട്, റീജിയണല്‍ ചെയര്‍മാന്‍ മോഹനന്‍ വൈദ്യര്‍, വത്സലാ ഗോപിനാഥ്, സോണ്‍ ചെയര്‍മാന്‍ ഭാസ്‌കരന്‍ അളകാപുരി, സത്യന്‍ മഠത്തില്‍, ഡോ. കെ.പി. ബാബു, ഡോ. എം.എം. സനില്‍കുമാര്‍, ടി.കെ. സുദീപന്‍, തോമസ് കെ. ജോസഫ്, ഇ.ടി. രഘു, ഡോ. കവിത എന്നിവര്‍ സംസാരിച്ചു. ശശീന്ദ്രന്‍ കീര്‍ത്തി സ്വാഗതവും കെ.കെ. നാരായണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348659/perambra-lions-club-anniversary-celebration-wheelchairs-were-provided)