---
title: "പേരാമ്പ്രയില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചതായി ഡിജിപിക്ക് പരാതി "
english_title: "Complaint to DGP alleging fake news against Left candidate in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348675/complaint-to-dgp-alleging-fake-news-against-left-candidate-in-perambra"
published_at: "2026-03-19T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc13ac28417_tppppppppppppp.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചതായി ഡിജിപിക്ക് പരാതി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനറുമായ ടി.പി രാമകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തയും ചിത്രവും പ്രചരിപ്പിച്ചതായി ആരോപിച്ച് ടി.പി രാമകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനറുമായ ടി.പി രാമകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തയും ചിത്രവും പ്രചരിപ്പിച്ചതായി ആരോപിച്ച് ടി.പി രാമകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി.

മൂന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ പേരിലാണ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നുണി സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയും ഇടതുപക്ഷ ജാധിപത്യ മുന്നണി സംസ്ഥാന കണ്‍വീനറുമായ തന്നെ ബോധപൂര്‍വ്വം അപമാനിക്കാനും പൊതു സൂഹത്തിലുള്ള സ്വീകാര്യത ഇല്ലതാക്കുക, വോട്ടര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷമുണ്ടാക്കുക എന്നീ ലക്ഷ്യത്തോടെയും ചില ആളുകള്‍ ഫെയ്സ് ബുക്കില്‍ ഫോട്ടോയും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടതായും, ഇതിന്റെ പിന്നാലെ ഈ പോസ്റ്റ് ഉപയോഗിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് സൈബര്‍ സെല്ലുകാര്‍ കാര്‍ഡുകളുണ്ടാക്കി പ്രചാരണം നടത്തി വരികയുമാണന്ന് പരാതിയില്‍ പറയുന്നു.

വി.പി റിയാസ്‌സലാം, ഇസ്മയില്‍ മലയില്‍, റിയാസ് കിഴക്കെ പറമ്പില്‍ എന്നിവരുടെ ഫേസ് ബുക്കിലാണ് ആദ്യമായി വ്യാജ ഫോട്ടോയും കുറിപ്പും പ്രത്യക്ഷപെട്ടത്. ഇത് സംസ്ഥാന വ്യാപകമായി ഫേസ്ബുക്കിലും വാട്സാപ്പിലുമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതായി മനസ്സിലാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയായ എനിക്കെതിരായി നടക്കുന്ന അപകീര്‍ത്തികരമായ പ്രചര ണത്തിനെതിരെ ഐ.ടി ആക്ട് അനുസരിച്ചും മറ്റ് ക്രിമിനല്‍ നടപടികള്‍ അനുസരിച്ചും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348675/complaint-to-dgp-alleging-fake-news-against-left-candidate-in-perambra)