---
title: "ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിച്ചു; കണ്ണടച്ചു തുറക്കുമ്പോഴേക്കും വൈറലായി അന്‍സാര്‍ "
english_title: "Saved the one who was drowned in kadiyangad bridge; Ansar went viral when he opened his eyes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34868/saved-the-one-who-was-drowned-in-kadiyangad-bridge-ansar-went-viral-when-he-opened-his-eyes"
published_at: "2022-03-30T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6244938dceb58_WATER MERK  NEW.JPG"
keywords: []
---

# ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിച്ചു; കണ്ണടച്ചു തുറക്കുമ്പോഴേക്കും വൈറലായി അന്‍സാര്‍ 

> **Lead Summary:** **പേരാമ്പ്ര: **മരണത്തെ മുഖാമുഖം കണ്ട ഒരു ജീവനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ അന്‍സാര്‍ ഒറ്റ ദിവസം കൊണ്ട് താന്‍ വൈറല്‍ ആയ് മാറിയത് വിശ്വസിക്കാനാവാതെ അന്ധംവിട്ടു നില്‍ക്കുകയാണ്.

## Article Content

**പേരാമ്പ്ര: **മരണത്തെ മുഖാമുഖം കണ്ട ഒരു ജീവനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ അന്‍സാര്‍ ഒറ്റ ദിവസം കൊണ്ട് താന്‍ വൈറല്‍ ആയ് മാറിയത് വിശ്വസിക്കാനാവാതെ അന്ധംവിട്ടു നില്‍ക്കുകയാണ്.

പാലേരി കന്നാട്ടി സ്വദേശി അന്‍സാറും ഭാര്യയും പുഴ തീരത്ത് നിന്നും ഇന്ന് രാവിലെ പതിനൊന്നരതോടെ വിറകുശേഖരിക്കുന്നതിനിടയിലാണ് പുഴ തീരത്തെ ബണ്ടിനു സമീപത്ത് നിന്നും ഒരു കരച്ചില്‍ കേട്ടത്.

നോക്കിയപ്പോള്‍ അവിടെ അലക്കി കൊണ്ടിരുന്ന സ്ത്രീ പുഴയില്‍ കാല്‍ വഴുതി വീണതും അവരെ രക്ഷിക്കാന്‍ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ശ്രമിക്കുന്നതുമായിരുന്നു.

എന്നാല്‍ ശക്തമായ ഒഴുക്കുള്ള ഭാഗമായതിനാല്‍ അവരും അപകടത്തില്‍ പെടുന്ന സ്ഥിതിയായിരുന്നു. ഇതു കണ്ട ഉടനെ അന്‍സാര്‍ പുഴയിലേക്ക് എടുത്തി ചാടി അവരുടെ കാല്‍ പിടിച്ച് തടയണയിലേക്ക് പൊക്കുകയും മകുളിലുണ്ടായിരുന്ന തൊഴിലുറപ്പ് സ്ത്രീകള്‍ അവരെ വലിച്ച് കരക്കെത്തിക്കുകയുമായിരുന്നു.

എന്നാല്‍ ഇതും കഴിഞ്ഞ് അന്‍സാര്‍ വീട്ടിലേക്ക് മടങ്ങി. അവന്‍ രക്ഷിച്ച സ്ത്രീ ആരെന്ന് പോലും അന്വേഷിക്കാതെ, താന്‍ ചെയ്ത പുണ്യപ്രവര്‍ത്തി ഇരുകൈയ് അറിയാതെ.

എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹവും അനുമോദനപ്രവാഹവും കൊണ്ട് നിറഞ്ഞപ്പോഴാണ് അന്‍സാറിനെ തേടി വിളികള്‍ എത്തിയത്. പിന്നെ ആഘോഷമായി, അഭിനന്ദിക്കാന്‍ ഡേറ്റും തേടി വിളികളും എത്തി തുടങ്ങി.

ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും കടിയങ്ങാട് പാലത്തില്‍ കച്ചവടം നടത്തുന്ന അന്‍സാര്‍ വൈറലായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34868/saved-the-one-who-was-drowned-in-kadiyangad-bridge-ansar-went-viral-when-he-opened-his-eyes)