---
title: "ജലസേചന കനാല്‍ ചോര്‍ച്ച; മലയോര ഹൈവേയില്‍ വെള്ളക്കെട്ട് "
english_title: "Irrigation canal leaks; waterlogging on hilly highway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348767/irrigation-canal-leaks-waterlogging-on-hilly-highway"
published_at: "2026-03-20T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd05f1c0e4c_wter.JPG"
keywords: []
---

# ജലസേചന കനാല്‍ ചോര്‍ച്ച; മലയോര ഹൈവേയില്‍ വെള്ളക്കെട്ട് 

> **Lead Summary:** **പെരുവണ്ണാമൂഴി**: കുറ്റ്യാടി ജലസേചന പദ്ധതിയുടെ താഴത്തുവയല്‍ നീര്‍പ്പാലത്തിലെ ചോര്‍ച്ച കാരണം മലയോര ഹൈവേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ചക്കിട്ടപാറ - പെരുവണ്ണാമൂഴി റീച്ചിന്റെ ഭാഗമാണിത്. മഴക്കാലത്ത് പുഴ വെള്ളവും വേനല്‍ക്കാലത്ത് കനാല്‍ ജലവും മുമ്പേ റോഡിലെത്തിയിരുന്നു.

## Article Content

**പെരുവണ്ണാമൂഴി**: കുറ്റ്യാടി ജലസേചന പദ്ധതിയുടെ താഴത്തുവയല്‍ നീര്‍പ്പാലത്തിലെ ചോര്‍ച്ച കാരണം മലയോര ഹൈവേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ചക്കിട്ടപാറ - പെരുവണ്ണാമൂഴി റീച്ചിന്റെ ഭാഗമാണിത്. മഴക്കാലത്ത് പുഴ വെള്ളവും വേനല്‍ക്കാലത്ത് കനാല്‍ ജലവും മുമ്പേ റോഡിലെത്തിയിരുന്നു.

കനാലിന്റെ മേല്‍ വശത്തുകൂടിയായിരുന്നു ഹൈവേയുടെ ആദ്യ അലൈന്‍മെന്റ്. ചിലരുടെ ഇടപെടല്‍ കാരണം ഇത് മാറ്റി നീര്‍പ്പാലത്തിന്റെ അടിയിലൂടെ അലൈന്‍മെന്റ് മാറ്റുകയായിരുന്നു. കാലപ്പഴക്കം കാരണം നീര്‍പ്പാലം മൊത്തം ചോരുകയാണ്. അപകടം പതിയിരിക്കുന്ന ഭാഗത്തു കൂടിയാണ് വാഹനങ്ങളും ആളുകളും ഇപ്പോള്‍ സഞ്ചരിക്കുന്നത്. ചോരുന്ന കനാല്‍ നന്നാക്കല്‍ എളുപ്പം സാധ്യമാവുന്ന കാര്യവുമല്ല. റോഡും വേഗം തകരുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348767/irrigation-canal-leaks-waterlogging-on-hilly-highway)