---
title: "ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് ജില്ലാ ആര്‍ട്ടിലറി വെറ്ററന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍"
english_title: "District Artillery Veterans Welfare Association organizes Iftar gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348796/district-artillery-veterans-welfare-association-organizes-iftar-gathering"
published_at: "2026-03-20T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd1ec03c8ab_rtyu.JPG"
keywords: []
---

# ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് ജില്ലാ ആര്‍ട്ടിലറി വെറ്ററന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍

> **Lead Summary:** **നടുവണ്ണൂര്‍: **വിമുക്ത ഭടന്‍മാരുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ലാ ആര്‍ട്ടിലറി വെറ്ററന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടുവണ്ണൂരിലെ ഗ്രീന്‍ പാരസോ ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി രാമകൃഷ്ണന്‍ ചെങ്ങോട്ട് കാവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ബഷീര്‍ ഉള്ള്യേരി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് അബ്ദുള്ള പുനത്തില്‍ ഇഫ്താര്‍ പ്രഭാഷണം നടത്തി. റംസാന്‍ വ്രതത്തിന്റെ ആധികാരികതയും അതിന്റെ ഗുണങ്ങളും പാലിക്കേണ്ട കാര്യങ്ങളും എല്ലാവര്‍ക്കും പകര്‍ന്നു കൊടുത്തു.

## Article Content

**നടുവണ്ണൂര്‍: **വിമുക്ത ഭടന്‍മാരുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ലാ ആര്‍ട്ടിലറി വെറ്ററന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടുവണ്ണൂരിലെ ഗ്രീന്‍ പാരസോ ഓഡിറ്റോറിയത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി രാമകൃഷ്ണന്‍ ചെങ്ങോട്ട് കാവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ബഷീര്‍ ഉള്ള്യേരി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് അബ്ദുള്ള പുനത്തില്‍ ഇഫ്താര്‍ പ്രഭാഷണം നടത്തി. റംസാന്‍ വ്രതത്തിന്റെ ആധികാരികതയും അതിന്റെ ഗുണങ്ങളും പാലിക്കേണ്ട കാര്യങ്ങളും എല്ലാവര്‍ക്കും പകര്‍ന്നു കൊടുത്തു.

ചടങ്ങില്‍ മുഖ്യ രക്ഷാധികാരികളായ കൃഷ്ണന്‍ കുനിയില്‍, കുഞ്ഞിക്കണ്ണന്‍ മുയിപ്പോത്ത് വീര്‍ നാരികള്‍ എന്നിവര്‍ സന്നിഹിതരായ ചടങ്ങില്‍ രതീഷ് കൂമുള്ളി, സോമന്‍ ഉള്ള്യേരി, രമേഷ് ബാബു മയ്യന്നൂര്‍, ഹമീദ് മൂടാടി, രവീന്ദ്രന്‍, സദാനന്ദന്‍, സുരേന്ദ്രന്‍ കോട്ടൂര്‍, രാമകൃഷ്ണന്‍ പേരാമ്പ്ര, ജിമ്‌നേഷ് പയിമ്പ്ര, മുരളി എടക്കര, ശ്രീനിവാസന്‍ നായര്‍ എന്നിവര്‍ റംസാന്‍ ആശംസകളും ബിജു നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348796/district-artillery-veterans-welfare-association-organizes-iftar-gathering)