---
title: "  എം. ശ്രീധരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു"
english_title: "M. Sreedharan's death anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348967/m-sreedharans-death-anniversary-observed"
published_at: "2026-03-21T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be5a91e1b8a_kiu.JPG"
keywords: []
---

#   എം. ശ്രീധരന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** കൂത്താളി : കൂത്താളി മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന എം. ശ്രീധരന്റെ 28 -ാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാജന്‍ കെ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

കൂത്താളി : കൂത്താളി മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന എം. ശ്രീധരന്റെ 28 -ാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാജന്‍ കെ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. ശ്രീധരന്‍, ഷീബ പ്രഭാകരന്‍, സി പ്രേമന്‍, ടി.പി പ്രഭാകരന്‍, സി.എന്‍ നാരായണന്‍, പി.വി പത്മാവതി, വി.പി സിദ്ദിഖ്, കെ.എം രവി, ഇബ്രാഹിം കൊല്ലി പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348967/m-sreedharans-death-anniversary-observed)