---
title: "പേരാമ്പ്രയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു"
english_title: "Left Front candidate from Perambra T.P. Ramakrishnan filed his nomination papers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348998/left-front-candidate-from-perambra-tp-ramakrishnan-filed-his-nomination-papers"
published_at: "2026-03-21T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be782f8aad9_yit.JPG"
keywords: []
---

# പേരാമ്പ്രയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് കാലത്ത് 11 മണിയോടെ ഇടതു മുന്നണി നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റില്‍ എത്തി വരണാധികാരിയായ ജില്ല ലേബര്‍ ഓഫീസര്‍ സി. വിനോദ് കുമാര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നടത്തിയത്. മൂന്ന് സെറ്റ് പത്രികയാണ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി സമര്‍പ്പിച്ചത്.

## Article Content

പേരാമ്പ്ര: പേരാമ്പ്രയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് കാലത്ത് 11 മണിയോടെ ഇടതു മുന്നണി നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റില്‍ എത്തി വരണാധികാരിയായ ജില്ല ലേബര്‍ ഓഫീസര്‍ സി. വിനോദ് കുമാര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നടത്തിയത്. മൂന്ന് സെറ്റ് പത്രികയാണ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി സമര്‍പ്പിച്ചത്.

ഇടത് മുന്നണി നേതാക്കളായ എളമരം കരീം, കെ. കുഞ്ഞമ്മദ്, എസ്.കെ. സജീഷ്, എം. കുഞ്ഞമ്മദ്, കെ.ടെ. ഹനീഫ, എ.കെ. ബാലന്‍, എന്‍.പി. ബാബു, ആര്‍. ശശി, കെ.കെ. ബാലന്‍, ഒ. രാജന്‍, പി.കെ.എം. ബാലകൃഷ്ണന്‍, എന്‍.കെ. വത്സന്‍, കെ. ലോഹ്യ, ബേബി കാപ്പുകാട്ടില്‍, സഫ മജീദ്, കെ.പി. ആലിക്കുട്ടി, മുഹമ്മദ് ചാലിക്കര, വി.കെ. ഷാജി, ജിതേഷ് കാരയാട് തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് ടി.പി. രാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

മണ്ഡലത്തിലെ വികസനത്തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പേരാമ്പ്രയില്‍ നടപ്പിലാക്കിയ വികസന വിപ്ലവത്തിന്റെ തുടര്‍ച്ചയാണ് ലക്ഷ്യമെന്നും മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി ജനങ്ങള്‍ ഇനിയും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇതുവരെ മണ്ഡലത്തില്‍ നടപ്പിലാക്കിയ നേട്ടങ്ങള്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വരുംദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കാനാണ് മുന്നണിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പെരുവണ്ണാമൂഴിയില്‍ വരാനിരിക്കുന്ന ടൂറിസം പദ്ധതിയും ടൈഗര്‍ പാര്‍ക്കും കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പേരാമ്പ്രയെ അടയാളപ്പെടുത്തുമെന്നും ഇത് വലിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നാടിന്റെ വികസനം വരുംതലമുറയ്ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ നടപ്പിലാക്കാന്‍ ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാരിന്റെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348998/left-front-candidate-from-perambra-tp-ramakrishnan-filed-his-nomination-papers)