---
title: "എംഡിഎംഎയുമായി യുവാക്കള്‍ പൊലീസ് പിടിയില്‍"
english_title: "Police arrest youth with MDMA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349019/police-arrest-youth-with-mdma"
published_at: "2026-03-21T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be93250b349_tyuui.JPG"
keywords: []
---

# എംഡിഎംഎയുമായി യുവാക്കള്‍ പൊലീസ് പിടിയില്‍

> **Lead Summary:** **പേരാമ്പ്ര: **കാവുന്തറയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. കാവില്‍ പള്ളിയത്തുകുനി പൈങ്കിലാട്ട് തസ്ലീഫ് എന്ന താജു , കീഴരിയൂര്‍ ചാലില്‍ മീത്തല്‍ രാജേഷ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ വലിയ തോതില്‍ എത്തിച്ചു നല്‍കുന്നയാളാണ് രാജേഷ്. വ്യാവസായികാടിസ്ഥാനത്തില്‍ എംഡിഎംഎ എത്തിച്ചു വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

## Article Content

**പേരാമ്പ്ര: **കാവുന്തറയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. കാവില്‍ പള്ളിയത്തുകുനി പൈങ്കിലാട്ട് തസ്ലീഫ് എന്ന താജു , കീഴരിയൂര്‍ ചാലില്‍ മീത്തല്‍ രാജേഷ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ വലിയ തോതില്‍ എത്തിച്ചു നല്‍കുന്നയാളാണ് രാജേഷ്. വ്യാവസായികാടിസ്ഥാനത്തില്‍ എംഡിഎംഎ എത്തിച്ചു വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

കോഴിക്കോട് റൂറല്‍ എസ്പി ടി ഫറാഷ്, ഐപിഎസിന്റെ കീഴിലെ ഡാന്‍സാഫ് സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി അഗസ്റ്റിന്‍ ടി എ യുടെ കീഴിലെ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും 100 ഗ്രാമോളം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസും പണവും ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

നാര്‍കോട്ടിക് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വിജയന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ വി.വി ഷാജി, സി.എം സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി വിനീഷ്, ശോഭിത്ത്, സിഞ്ചു ദാസ്, ലിധിന്‍, അനൂപ് സെന്‍, ബോബി എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349019/police-arrest-youth-with-mdma)