---
title: "പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി"
english_title: "Complaint filed against auto driver for assaulting petrol pump employee in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349050/complaint-filed-against-auto-driver-for-assaulting-petrol-pump-employee-in-perambra"
published_at: "2026-03-21T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bee37f12b48_to.JPG"
keywords: []
---

# പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മൂരികുത്തിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. കൂത്താളി സ്വദേശിയായ ഉഷക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് സംഭവം. ഓട്ടോയില്‍ ചന്ദനത്തിരി കത്തിച്ച് വെച്ചത് ചോദ്യം ചെയ്തതിന് മര്‍ദിച്ചെന്നാണ് പരാതി. മൂരികുത്തി പ്രോമിസ് ഫ്യൂവല്‍സ് ജീവനക്കാരിയാണ് ഉഷ.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മൂരികുത്തിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. കൂത്താളി സ്വദേശിയായ ഉഷക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെയാണ് സംഭവം. ഓട്ടോയില്‍ ചന്ദനത്തിരി കത്തിച്ച് വെച്ചത് ചോദ്യം ചെയ്തതിന് മര്‍ദിച്ചെന്നാണ് പരാതി. മൂരികുത്തി പ്രോമിസ് ഫ്യൂവല്‍സ് ജീവനക്കാരിയാണ് ഉഷ.

ഓട്ടോയില്‍ ഇന്ധനം നിറക്കുമ്പോള്‍ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോള്‍ കത്തിച്ചാല്‍ നീ എന്തുചെയ്യും എന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുകയും ഡീസല്‍ ടാങ്കിന്റെ അടപ്പുകൊണ്ട് തലക്ക് അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തലക്ക് പരുക്കേറ്റ ഉഷ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും സംഭവത്തില്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349050/complaint-filed-against-auto-driver-for-assaulting-petrol-pump-employee-in-perambra)