---
title: "ചങ്ങരോത്ത് കുളക്കണ്ടം വടക്കയില്‍ എന്‍ കുഞ്ഞികൃഷ്ണന്‍ (70) നിര്യാതനായി"
english_title: "N Kunhikrishnan (70) died at Changaroth Kulakandam North"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34907/n-kunhikrishnan-70-died-at-changaroth-kulakandam-north"
published_at: "2022-03-31T09:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624529af56fe6_0000 WATER MARK.JPG"
keywords: []
---

# ചങ്ങരോത്ത് കുളക്കണ്ടം വടക്കയില്‍ എന്‍ കുഞ്ഞികൃഷ്ണന്‍ (70) നിര്യാതനായി

> **Lead Summary:** **കടിയങ്ങാട് :** സിപിഐ നേതാവും ചങ്ങരോത്ത് ലോക്കല്‍ കമ്മിറ്റി അംഗവും നാടക പ്രവര്‍ത്തകനുമായ കുളക്കണ്ടം വടക്കയില്‍ എന്‍ കുഞ്ഞികൃഷ്ണന്‍ നിര്യാതനായി.

## Article Content

**കടിയങ്ങാട് :** സിപിഐ നേതാവും ചങ്ങരോത്ത് ലോക്കല്‍ കമ്മിറ്റി അംഗവും നാടക പ്രവര്‍ത്തകനുമായ കുളക്കണ്ടം വടക്കയില്‍ എന്‍ കുഞ്ഞികൃഷ്ണന്‍ നിര്യാതനായി.

സിപിഐ ചങ്ങരോത്ത് ലോക്കല്‍ സെക്രട്ടറി, ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എഐകെഎസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം ബികെഎംയു പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക്‌ വീട്ടുവളപ്പില്‍.

ഭാര്യ സരോജിനി. മക്കള്‍ സമീഷ്, സജീല, ജിതേഷ്(ജിത്ത്). മരുമക്കള്‍ അശ്വതി (തിരൂര്‍ ), റിജേഷ് (കല്ലാച്ചി ), സംഗീത (ഗോവ). സഹോദരങ്ങള്‍ ചന്ദ്രന്‍, പ്രകാശന്‍, ശാലിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34907/n-kunhikrishnan-70-died-at-changaroth-kulakandam-north)