---
title: "പേരാമ്പ്ര യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "UDF constituency election convention organized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349137/udf-constituency-election-convention-organized-in-perambra"
published_at: "2026-03-22T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfcf765f2da_RTYUU.jpg"
keywords: []
---

# പേരാമ്പ്ര യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പേരാമ്പ്ര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും നടത്തി. പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങള്‍ ആണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പേരാമ്പ്ര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും നടത്തി. പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങള്‍ ആണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി.ആര്‍. വിജയനായി മാറിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പരസ്യ ബോര്‍ഡ് വയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല കേരളത്തിലെ ആരോഗ്യ മേഖലയെ നന്നാക്കി എടുക്കാന്‍. ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വച്ച ഫ്‌ലക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിത എന്ന യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരാളം മതിയാകുമായിരുന്നും സ്വന്തമായും കൂട്ടാളികളികള്‍ക്കുമായി ഖജനാവിലെ പണം ദൂര്‍ത്തടിക്കുന്ന പിണറായിയുടെ യുഗം അവസാനിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷം കൊണ്ട് കേരളത്തെ അദ്ദേഹവും കൂട്ടരും കട്ടുമുടിച്ചു. ശാസ്താവിന്റെ സ്വത്ത് കട്ടുമുടിച്ചവരെ വെറുതെ വിടാന്‍ പറ്റില്ല എന്നും ശബരിമലയിലെ സ്വര്‍ണം കട്ടവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അവര്‍ക്കെതിരെ കേരള ജനത വിധിയെഴുതും. പേരാമ്പ്രയിലെ 55 വര്‍ഷം തിരിഞ്ഞു നോക്കുമ്പോള്‍ ഡോ. കെ.ജി. അടിയോടിയുടെ 7 വര്‍ഷം വികസനത്തിലെ നാഴികക്കല്ലുകളാണെന്നും അത് ചരിത്രത്തില്‍ എഴുതപ്പെട്ടതാണ്. അന്ന് അദ്ദേഹം ഉണ്ടാക്കിയതില്‍ അപ്പുറം ഒന്നും ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്രയില്‍ പലതും തറക്കല്ലില്‍ തന്നെ ഒതുങ്ങി നില്‍ക്കുകയാണ് ഉള്ളതും ഇല്ലാത്തതും പറഞ്ഞു നടക്കുക മാത്രമാണ് ചെയ്യുന്നത്. ഗുണ്ടകള്‍ നാടു ഭരിക്കുന്ന കാലമായി പിണറായി വിജയന്റെ ഭരണകാലം അറിയപ്പെടുന്ന അവസ്ഥയാണ്. പൊലീസിലെ ക്രിമിനലുകളെ വരുത്തി ജനപ്രതിനിധികളെ തെരുവില്‍ തടഞ്ഞ് ആക്രമിക്കുന്ന സംഭവത്തിന് ഇടതുപക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കാള്‍ വലിയ ഈ തിരഞ്ഞെടുപ്പില്‍ നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് ഷാഫി പറമ്പില്‍ എംപി ഹാരാര്‍പ്പണം നടത്തി. ഷാഫി ചാലിയം, കെ. ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, കെ.എ. ജോസുകുട്ടി, ടി.കെ ഇബ്രായി, മുനീര്‍ എരവത്ത്, സി.പി.എ. അസീസ്, കെ മധുകൃഷ്ണന്‍, സി.എച്ച് ഇബ്രാഹിം കുട്ടി, ഇ. അശോകന്‍, എസ്.പി കുഞ്ഞമ്മദ്, ടി.ടി. ഇസ്മായില്‍, അഹമ്മദ് പുന്നയ്ക്കല്‍, എന്‍ സുബ്രമണ്യന്‍, പി.എം. ജോര്‍ജ്, മനോജ് ആവള, വിജയന്‍ ചാത്തോത്ത്, ഇ.വി രാമചന്ദ്രന്‍, രാജന്‍ മരുതേരി, രാജീവ് തോമസ്, പി.കെ. രാഗേഷ്, പി. വാസു, മൂസ കോത്തമ്പ്ര, എന്‍.പി വിജയന്‍, കെ.പി രാമചന്ദ്രന്‍, ആര്‍.കെ. മുനീര്‍, എസ്.കെ അസൈനാര്‍, കെ.കെ വിനോദന്‍, സുരേഷ് വാളൂര്‍, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി വേണുഗോപാല്‍, മിനി വട്ടക്കണ്ടി, സൈറ ബാനു, ജസ്മിന മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

കെ. മധുകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും സബ് കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികളായി കെ. ബാലനാരായണന്‍ ചെയര്‍മാന്‍, ആര്‍.കെ മുനീര്‍ കണ്‍വീനര്‍, കല്ലൂര്‍ മുഹമ്മദലി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349137/udf-constituency-election-convention-organized-in-perambra)