---
title: "എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും റോഡ് ഷോയും സംഘടിപ്പിച്ചു"
english_title: "LDF organized Perambra constituency election convention and road show"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349157/ldf-organized-perambra-constituency-election-convention-and-road-show"
published_at: "2026-03-22T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0140207994_moli_thomas.JPG"
keywords: []
---

# എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും റോഡ് ഷോയും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കണ്‍വന്‍ഷനും റോഡ് ഷോയും സംഘടിപ്പിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

## Article Content

**പേരാമ്പ്ര : **എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കണ്‍വന്‍ഷനും റോഡ് ഷോയും സംഘടിപ്പിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും സംശയമാണെന്നും, പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി ആകില്ല എന്ന് പറയാന്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പോലും കഴിയുന്നില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതു പോലെ നിയമസഭയില്‍ വിജയിക്കാന്‍ കഴിയില്ല എന്ന് അവര്‍ക്ക് നന്നായി അറിയാം.

അതാണ് സംശയത്തിനു പിന്നിലെന്നും, തുടര്‍ ഭരണം വേണമോ എന്ന് ജനം തീരുമാനിക്കണമെന്നും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഉണ്ടായ വിജയം കണ്ട് ആരും അഹങ്കരിക്കേണ്ടന്നും,

അതെല്ലാം താല്‍ക്കാലികമാണ്. 10വര്‍ഷം കൊണ്ട് ഇത്രയേറെ വികസനം നടത്തിയ എല്‍ഡിഎഫിനെ കൈവിടാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. വാക്ക് പാലിക്കുന്നവരും പാലിക്കാത്തവരും തമ്മിലുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പറയുന്നത് ചെയ്യുകയും വാക്ക് പാലിക്കുകയും ചെയ്യുന്നത് ഇടതുപക്ഷം മാത്രമാണന്നും, പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണന്‍ എന്ന ശക്തനായ ജന നായകനാണ് മത്സരിക്കുന്നത്. അദ്ദേഹത്തെ പരാജയപ്പെടുത്തുക എളുപ്പമല്ല. എതിര്‍ സ്ഥാനാര്‍ഥി പൈങ്കിളി പ്രസംഗം നടത്തിയിട്ട് കാര്യമില്ലന്നും, ബിജെപി സര്‍ക്കാരിനോടുള്ള യുഡിഎഫിന്റെ നയം വ്യക്തമാക്കണം.

ജയിച്ചാല്‍ എന്ത് ചെയ്യുമെന്ന് സ്ഥാനാര്‍ഥി വിശദീകരിക്കണം. യുഡിഎഫ് സ്ഥാനാര്‍ഥി വീടുകളില്‍ എത്തി പഞ്ചാര വാക്കുകള്‍ പറയുന്നതില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.കെ.വത്സന്‍ അധ്യക്ഷത വഹിച്ചു. എ.കെ.പത്മനാഭന്‍, എസ്.കെ.സജീഷ്, ആര്‍.ശശി, കെ.കുഞ്ഞമ്മദ്, കെ.ലോഹ്യ, എന്‍.കെ.അബ്ദുള്‍ അസീസ്, അനിത കുന്നത്ത്, ബേബി കാപ്പുകാട്ടില്‍, കെ.കെ.ബാലന്‍, എന്‍.കെ.രാധ, എ.കെ.ചന്ദ്രന്‍, ഒ.രാജന്‍, പി.മോനിഷ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, അനിത കുന്നത്ത്, കെ.പ്രദീപന്‍, ടി.ടി.കുഞ്ഞമ്മദ്, കെ.വി.കുഞ്ഞിക്കണ്ണന്‍, കെ.പി.ആലിക്കുട്ടി, എന്‍.പി.ബാബു, പി.കെ.എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന്‌തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഭാഗമായി ആകര്‍ഷകമായ റോഡ് ഷോ നടന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349157/ldf-organized-perambra-constituency-election-convention-and-road-show)