---
title: "പെരുന്നാള്‍ സ്‌പെഷ്യല്‍ അന്നദാനം നടത്തി ടിഎംസി കൂട്ടായ്മ"
english_title: "TMC community organizes special food distribution for Eid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349213/tmc-community-organizes-special-food-distribution-for-eid"
published_at: "2026-03-23T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0d5b1d79bb_tmc.JPG"
keywords: []
---

# പെരുന്നാള്‍ സ്‌പെഷ്യല്‍ അന്നദാനം നടത്തി ടിഎംസി കൂട്ടായ്മ

> **Lead Summary:** **നടുവണ്ണൂര്‍:** പെരുന്നാള്‍ സ്‌പെഷ്യല്‍ അന്നദാനം നടത്തി മാതൃകയായി ടിഎംസി കൂട്ടായ്മ. കാല്‍ നൂറ്റാണ്ടിലേറെയായി തെരുവിലെ മക്കള്‍ ചാരിറ്റിയായ ടിഎംസി ആരുമില്ലാത്തവര്‍ക്ക് ഒരു നിഴലും, ഒരു ആശ്വാസവും ആയി മാറുന്നു. വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത തെരുവില്‍ കഴിയുന്നവര്‍ക്ക് ഒരു അഭയം, രോഗബാധിതര്‍ക്കായി ഒരു ചികിത്സ, മനസ്സ് തകര്‍ന്നവര്‍ക്കായി വീണ്ടും ജീവിക്കാനുള്ള ഒരു പ്രതീക്ഷ, ചിലര്‍ക്കത് ഒരു ഭക്ഷണം മാത്രമാകാം, പക്ഷേ, അവര്‍ക്കത് വീണ്ടും മനുഷ്യനായി അനുഭവിക്കുന്ന ഒരു നിമിഷമാണ് പെരുന്നാള്‍ ദിനത്തില്‍ ടിഎംസി പങ്കുവെച്ചത് അന്നമാത്രമല്ല സ്‌നേഹവും, കരുതലും, ''നിങ്ങള്‍ മറന്നുപോയവര്‍ അല്ല'' എന്നൊരു ഉറപ്പുമാണ്.

## Article Content

**നടുവണ്ണൂര്‍:** പെരുന്നാള്‍ സ്‌പെഷ്യല്‍ അന്നദാനം നടത്തി മാതൃകയായി ടിഎംസി കൂട്ടായ്മ. കാല്‍ നൂറ്റാണ്ടിലേറെയായി തെരുവിലെ മക്കള്‍ ചാരിറ്റിയായ ടിഎംസി ആരുമില്ലാത്തവര്‍ക്ക് ഒരു നിഴലും, ഒരു ആശ്വാസവും ആയി മാറുന്നു. വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത തെരുവില്‍ കഴിയുന്നവര്‍ക്ക് ഒരു അഭയം, രോഗബാധിതര്‍ക്കായി ഒരു ചികിത്സ, മനസ്സ് തകര്‍ന്നവര്‍ക്കായി വീണ്ടും ജീവിക്കാനുള്ള ഒരു പ്രതീക്ഷ, ചിലര്‍ക്കത് ഒരു ഭക്ഷണം മാത്രമാകാം, പക്ഷേ, അവര്‍ക്കത് വീണ്ടും മനുഷ്യനായി അനുഭവിക്കുന്ന ഒരു നിമിഷമാണ് പെരുന്നാള്‍ ദിനത്തില്‍ ടിഎംസി പങ്കുവെച്ചത് അന്നമാത്രമല്ല സ്‌നേഹവും, കരുതലും, ''നിങ്ങള്‍ മറന്നുപോയവര്‍ അല്ല'' എന്നൊരു ഉറപ്പുമാണ്.

പെരുന്നാള്‍ ദിനത്തിലാണ് ടിഎംസി സ്‌പെഷ്യല്‍ അന്നദാനം നടത്തിയത്. വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സാറ ജാഫര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദ് ചാക്കീരി മുഖ്യാതിഥിയായിരുന്നു. ജാഫര്‍, സുബാഷ്, ഉമ്മര്‍ ഫാറുഖ്, വീനീത എബ്രഹാം, സക്കരിയ്യ, മുജീബ്, ചെയര്‍മാന്‍ സലീം വട്ടക്കിണര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349213/tmc-community-organizes-special-food-distribution-for-eid)