---
title: "ഈദ് സംഗമം സംഘടിപ്പിച്ച് പാട്ടൊരുമ ദ മ്യൂസിക് ലവേസ് "
english_title: "The Music Loves, a song group, organizes an Eid gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349240/the-music-loves-a-song-group-organizes-an-eid-gathering"
published_at: "2026-03-23T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0e953627e9_mull.jpg"
keywords: []
---

# ഈദ് സംഗമം സംഘടിപ്പിച്ച് പാട്ടൊരുമ ദ മ്യൂസിക് ലവേസ് 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയൂരില്‍ കലാ സാംസ്‌കാരികരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ നാലുവര്‍ഷമായി സജീവ സാന്നിദ്ധ്യമായ പാട്ടൊരുമ ദ മ്യൂസിക് ലവേസ് ഈദ് സംഗമം സംഘടിപ്പിച്ചു. പാട്ടൊരുമ ഓഫീസ് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ വെച്ച് പാട്ടൊരുമ ഭാരവാഹി മജീദ് കാവിലിന്റെ മകള്‍ ഡോ. ഫാത്തിമ മര്‍ജാനയെ ആദരിച്ചു. മേപ്പയൂരിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടനവധി കലാസ്‌നേഹികള്‍ പങ്കെടുത്ത പരിപാടിയില്‍ സുബാഷ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. പ്രസിഡന്റ് രവീന്ദ്രന്‍ മഞ്ഞക്കുളം അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയൂരില്‍ കലാ സാംസ്‌കാരികരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ നാലുവര്‍ഷമായി സജീവ സാന്നിദ്ധ്യമായ പാട്ടൊരുമ ദ മ്യൂസിക് ലവേസ് ഈദ് സംഗമം സംഘടിപ്പിച്ചു. പാട്ടൊരുമ ഓഫീസ് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ വെച്ച് പാട്ടൊരുമ ഭാരവാഹി മജീദ് കാവിലിന്റെ മകള്‍ ഡോ. ഫാത്തിമ മര്‍ജാനയെ ആദരിച്ചു. മേപ്പയൂരിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടനവധി കലാസ്‌നേഹികള്‍ പങ്കെടുത്ത പരിപാടിയില്‍ സുബാഷ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. പ്രസിഡന്റ് രവീന്ദ്രന്‍ മഞ്ഞക്കുളം അധ്യക്ഷത വഹിച്ചു.

സാബു കണ്ണന്‍, ബൈജു മേപ്പയൂര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രന്‍ ആയോല്‍പ്പടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ അബ്ദുള്‍സലാം കല്ലുകെട്ടി നന്ദിയും പറഞ്ഞു. വി.പി അബ്ദുറഹ്‌മാന്‍, മുഹമ്മദ് ഇരിങ്ങത്ത്, വിനോദ് മേപ്പയൂര്‍, സുഗന്ധി നൊച്ചാട്, സമീര്‍ ജനകീയമുക്ക്, മുനീര്‍ ജനകീയ മുക്ക്, സുശീല മേപ്പയൂര്‍, മജീദ് കാവില്‍, ഷൈജി, നജ്മ കാവില്‍, നൗഷാദ് മണിയൂര്‍, അഷറഫ് കായണ്ണ, മുനീര്‍ നൊച്ചാട് എന്നിവര്‍ നേതൃത്വം നല്‍കി. സാംസ്‌കാരിക പരിപാടിക്കു ശേഷം, പാട്ടൊരുമയിലെ ഗായികാ ഗായകന്‍മാര്‍ ഗാനമേള അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349240/the-music-loves-a-song-group-organizes-an-eid-gathering)