---
title: "പോലീസ് ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍"
english_title: "Police officer found dead on railway tracks"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349242/police-officer-found-dead-on-railway-tracks"
published_at: "2026-03-23T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0ef5b3ad69_subith.JPG"
keywords: []
---

# പോലീസ് ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുലിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

## Article Content

**പേരാമ്പ്ര: **കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലാശ്ശേരി കളരിക്കണ്ടി സ്വദേശി ഷജുലിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഉദ്യോഗസ്ഥനായ ഷജുല്‍ മുന്‍പ് വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349242/police-officer-found-dead-on-railway-tracks)