---
title: "പേരാമ്പ്രയിലെ ജാതി വിവേചനത്തിനെതിരെ നവോത്ഥാന തുടര്‍ച്ച വേണം: കെഎസ്ടിഎം "
english_title: "Renaissance must continue against caste discrimination in Perambalur: KSTM"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34927/renaissance-must-continue-against-caste-discrimination-in-perambalur-kstm"
published_at: "2022-03-31T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245413bec405_0000 WATER MARK.JPG"
keywords: []
---

# പേരാമ്പ്രയിലെ ജാതി വിവേചനത്തിനെതിരെ നവോത്ഥാന തുടര്‍ച്ച വേണം: കെഎസ്ടിഎം 

> **Lead Summary:** **പേരാമ്പ്ര : **ജാതി വിവേചനം മൂലം പൊതു സമൂഹത്തിനാല്‍ പ്രവേശനയിത്തം നിലനില്‍ക്കുന്ന പേരാമ്പ്രയിലെ പൊതു വിദ്യാലയത്തില്‍ ജാതിവിവേചനത്തിനെതിരെയുള്ള നവോത്ഥാനത്തിന്റെ തുടര്‍ച്ച വേണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ്, കെഎസ്ടിഎം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഖമറുദ്ദീന്‍ ആഹ്വാനം ചെയ്തു.

## Article Content

**പേരാമ്പ്ര : **ജാതി വിവേചനം മൂലം പൊതു സമൂഹത്തിനാല്‍ പ്രവേശനയിത്തം നിലനില്‍ക്കുന്ന പേരാമ്പ്രയിലെ പൊതു വിദ്യാലയത്തില്‍ ജാതിവിവേചനത്തിനെതിരെയുള്ള നവോത്ഥാനത്തിന്റെ തുടര്‍ച്ച വേണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ്, കെഎസ്ടിഎം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഖമറുദ്ദീന്‍ ആഹ്വാനം ചെയ്തു.

കെഎസ്ടിഎം ന്റെ ഇടപെടലിലൂടെ മുസ്ലിം സമുദായത്തിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നിരുന്നു.

ചരിത്രത്തിലാദ്യമായി ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ കെ.വി. യാസീന് എല്‍എസ്എസ് ലഭിക്കുകയും പാര്‍വതി എന്ന വിദ്യാര്‍ത്ഥിനിക്ക് മികച്ച മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

സാംബവ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ഇപ്പോഴും ജിഡബ്‌ളിയുഎല്‍പി പേരാമ്പ്രയോട് സവര്‍ണ - ഇതര വിഭാഗങ്ങള്‍ ജാതീയ വിവേചനം തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ച പേരാമ്പ്രയില്‍ അനിവാര്യമാണെന്ന് കെഎസ്ടിഎം കേരളീയ പൊതു സമൂഹത്തോടും പേരാമ്പ്രയിലെ ജനവിഭാഗത്തോടും ആഹ്വാനം ചെയ്യേണ്ടി വരുന്നത്.

മറ്റധ്യാപക സംഘടനകളും ബഹുജന സംഘടനകളും ഈ വിദ്യാലയത്തിലെ ബഹുസ്വര പ്രവേശനത്തിനു വേണ്ടി രംഗത്ത് വന്ന് നവേത്ഥാനത്തുടര്‍ച്ചയില്‍ പങ്കാളികളാവണമെന്നും കെഎസ്ടിഎം ന്റെ മാതൃകാപരമായ ഇടപെടലിന് പിന്തുണ നല്‍കണമെന്നും ആഹ്വാനം ചെയ്തു.

അധ്യാപക സംഘടനയായ കെഎസ്ടിഎം പേരാമ്പ്ര ഉപജില്ലാ കണ്‍വന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ചേര്‍മല കോളനി സന്ദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല ആക്റ്റിംഗ് പ്രസിഡന്റ് എം.വി. അബ്ദുറഹിമാന്‍, വി.കെ. റഷീദ്, ഉപജില്ല പ്രസിഡന്റ് ഇ.പി. ലത്തീഫ്, വൈസ് പ്രസിഡന്റ് സി. മുസ്തഫ, ജോയിന്റ് സെക്രട്ടറി വി.കെ. റാഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍ഐഎംഎല്‍പി സ്‌കൂള്‍, പേരാമ്പ്രയില്‍ നടന്ന ഭാരാവാഹി തെരെഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റായി ഇ.പി. അബ്ദുല്ലത്തീഫിനെയും വൈസ് പ്രസിഡന്റായി സി. മുസ്തഫയെയും ജനറല്‍ സെക്രട്ടറിയായി എന്‍. സുബൈദയെയും ജോയിന്റ് സെക്രട്ടറിയായി വി.കെ. റാഷിദിനെയും ട്രഷററായി കെ.കെ. മുഹമ്മദ് ഷാഫിയെയും തെരെഞ്ഞെടുത്തു.

ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി ഇ.പി. അബ്ദുല്‍ ലത്തീഫ്, എന്‍.പി.എ. കബീര്‍, സി. മുസ്തഫ, കെ.കെ. മുഹമ്മദ് ഷാഫി, സീനത്ത് പാലോളി സബ് ജില്ലാ എക്‌സികൂട്ടിവിലേക്ക് പുതിയ ഭാരവാഹികളടക്കം എന്‍.പി.എ. കബീര്‍, സീനത്ത്, കെ. മുബീര്‍, സഈദ് എലങ്കമല്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

കണ്‍വെന്‍ഷനില്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ ഉപജില്ലാ പ്രസിഡന്റുമായ എന്‍.പി.എ. കബീറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

ഭാരവാഹി തെരെഞ്ഞെടുപ്പിന് ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് എം.വി. അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി. ട്രഷറര്‍ കെ.കെ. മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34927/renaissance-must-continue-against-caste-discrimination-in-perambalur-kstm)