---
title: " നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തലയോഗം നടത്തി"
english_title: "Naduvannur Grama Panchayat held a panchayat meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349302/naduvannur-grama-panchayat-held-a-panchayat-meeting"
published_at: "2026-03-23T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c124e452adb_moli_thomas.JPG"
keywords: []
---

#  നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തലയോഗം നടത്തി

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ്വ ശുചീകരണം (പഞ്ചായത്ത് തലയോഗം) സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ്വ ശുചീകരണം (പഞ്ചായത്ത് തലയോഗം) സംഘടിപ്പിച്ചു.

മഴക്കാല മുന്നൊരുക്കമായി പ്രദേശത്തിന്റെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി 'നീറ്റ് നടുവണ്ണൂര്‍ എന്ന പേരില്‍ നടത്തിയ പരിപാടി രാവിലെ 10 മണിക്ക് ഗ്രീന്‍ പരോസോ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.

യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു .ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാജിറ അനസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് പദ്ധതി വിശദീകരിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിതേഷ് മഴക്കാല ശുചീകരണവും രോഗങ്ങളും തടയുന്നതിനുള്ള മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു. പഞ്ചായത്ത് എച്ച്‌ഐ ഭവ്യ കരട് പദ്ധതികള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സുജ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കൃഷ്ണദാസ് ചീട്ടത്തില്‍, ജസീറ മാവോളി, പഞ്ചായത്തംഗങ്ങളായ ലീലാ ഭഗവതി കണ്ടി, ബാലകൃഷ്ണന്‍, ലിജി തേച്ചേരി, ഒ.എം കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബിന്ദു മാടച്ചേരി, ഗ്രീഷ്മ പ്രസൂണ്‍, ആര്‍.സ്‌നേഹ എന്നിവര്‍ നേതൃത്വം നല്‍കി.ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ യുവജന സംഘടന സാമൂഹിക സാംസ്‌കാരിക- റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, സിഡിഎസ് അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349302/naduvannur-grama-panchayat-held-a-panchayat-meeting)