---
title: "യുദ്ധത്തിനെതിരെ ചിത്രം വരച്ച് ദി ക്യാമ്പ് പ്രവര്‍ത്തകര്‍"
english_title: "The Camp activists draw a picture against war"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349323/the-camp-activists-draw-a-picture-against-war"
published_at: "2026-03-23T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c14dcb40220_gytuu.jpg"
keywords: []
---

# യുദ്ധത്തിനെതിരെ ചിത്രം വരച്ച് ദി ക്യാമ്പ് പ്രവര്‍ത്തകര്‍

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ യുദ്ധത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ കെടുതി നമ്മുടെ വീടുകളിലെ അടുക്കളകളിലേക്ക് വരെ വ്യാപിച്ച സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി ഒരുക്കിയത്.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ യുദ്ധത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ കെടുതി നമ്മുടെ വീടുകളിലെ അടുക്കളകളിലേക്ക് വരെ വ്യാപിച്ച സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി ഒരുക്കിയത്.

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയ ചിത്രം വര പ്രതിഷേധം പ്രശസ്ത ചിത്രകാരനും സാഹിത്യകാരനുമായ ഡോ. സോമനാഥന്‍ പുളിയുള്ളതില്‍ ഉദ്ഘാടനം ചെയ്തു. ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചിത്രകാരനും അധ്യപകനുമായ മോഹനന്‍ ചേനോളി മുഖ്യ പ്രഭാഷണം നടത്തി. ദി ക്യാമ്പ് സെക്രട്ടറി വി.കെ. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ നിതേഷ് തെക്കേലത്ത് നന്ദിയും പറഞ്ഞു.

ചിത്ര രചനക്ക് ദി ക്യാമ്പ് അംഗങ്ങളായ ഡോ. സോമനാഥന്‍ പുളിയുള്ളതില്‍, കെ.സി. രാജീവന്‍, രഞ്ജിത്ത് പട്ടാണിപ്പാറ, ലിതേഷ് കരുണാകരന്‍, അഭിലാഷ് തരുവോത്ത്, വി.കെ. സുരേഷ് കുമാര്‍, ബഷീര്‍ ചിത്രകൂടം, നിതേഷ് തെക്കേലത്ത്, ബിജു കല്ലായി, രാജേഷ് രാജകല, സിനോജ് ജോസ്, ശ്രീജേഷ് ശ്രീലകം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349323/the-camp-activists-draw-a-picture-against-war)