---
title: "പേരാമ്പ്ര മണ്ഡലത്തില്‍ 13 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു "
english_title: "143 people filed nomination papers in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349344/143-people-filed-nomination-papers-in-perambra-constituency"
published_at: "2026-03-23T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c174a5c650d_tuy.jpg"
keywords: []
---

# പേരാമ്പ്ര മണ്ഡലത്തില്‍ 13 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ഏപ്രില്‍ 9 ന് നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിലേക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും 13 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. വരണാധികാരി ജില്ല ലേബര്‍ ഓഫീസര്‍ സി. വിനോദ് കുമാര്‍, ഉപ വരണാധികാരി ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ കൊയിലാണ്ടി ജോയ് തോമസ് എന്നിവര്‍ മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

## Article Content

**പേരാമ്പ്ര : **ഏപ്രില്‍ 9 ന് നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിലേക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും 13 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. വരണാധികാരി ജില്ല ലേബര്‍ ഓഫീസര്‍ സി. വിനോദ് കുമാര്‍, ഉപ വരണാധികാരി ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ കൊയിലാണ്ടി ജോയ് തോമസ് എന്നിവര്‍ മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

ഫാത്തിമ തഹ്ലിയ (ഐയുഎംഎല്‍) മൂന്ന് സെറ്റും എ.എം അഖില്‍ കുമാര്‍ (സിപിഐഎംഎല്‍), കെ.കെ രജീഷ് (ബിജെപി), പി.പി അബ്ദുള്‍ അസീസ് (ഐയുഎംഎല്‍), രഞ്ജിത്ത് മലയില്‍ (ആംആദ്മി പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രാമകൃഷ്ണന്‍, പി.കെ ബിജു, രാമകൃഷ്ണന്‍ എന്നിവര്‍ ഒരോ സെറ്റും ഫാത്തിമത്തുല്‍ റുക്‌സാന, വി ഫാത്തിമ നസ്രി എന്നിവര്‍ രണ്ട് സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു.

ടി.പി രാമകൃഷ്ണന്‍ (സിപിഎം), എന്‍.പി ബാബു (സിപിഎം), മോഹനന്‍ (ബിജെപി) എന്നിവര്‍ കഴിഞ്ഞ ദിവസം പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.

ഇന്ന്‌ സൂഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 വ്യാഴാഴ്ചയാണ്. അന്ന് വൈകിട്ട് 5 മണിയോടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിയും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349344/143-people-filed-nomination-papers-in-perambra-constituency)