---
title: "ലോക ക്ഷയരോഗ ദിനം ; ക്ഷയരോഗ മുക്ത കേരളത്തിനായി നമുക്ക് ഒരുമിക്കാം"
english_title: "World Tuberculosis Day; Let's unite for a tuberculosis-free Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349443/world-tuberculosis-day-lets-unite-for-a-tuberculosis-free-kerala"
published_at: "2026-03-24T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c24c3ceb4dd_shayam.jpg"
keywords: []
---

# ലോക ക്ഷയരോഗ ദിനം ; ക്ഷയരോഗ മുക്ത കേരളത്തിനായി നമുക്ക് ഒരുമിക്കാം

> **Lead Summary:** **വേളം:** വേളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചോയി മഠം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ എംഎല്‍എസ് പി ജിന്‍സി ക്ലാസെടുത്തു.

## Article Content

**വേളം:** വേളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചോയി മഠം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ എംഎല്‍എസ് പി ജിന്‍സി ക്ലാസെടുത്തു.

ചേരാപുരംജനകീയ ആരോഗ്യകേന്ദ്രത്തില്‍ വെച്ച് നടന്ന ബോധവല്‍ക്കരണ പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിന്ദു ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രുതി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം എന്നിവര്‍ ക്ലാസ്സെടുത്തു.

ക്ഷയരോഗ ബോധവല്‍ക്കരണ പ്രതിജ്ഞ എംഎല്‍എസ് പി ഫസില ചൊല്ലി കൊടുത്തു. കഫ പരിശോധനക്കായി കപ്പ് വിതരണവും നടത്തി. തുടര്‍ന്ന് ബോധവല്‍ക്കരണ റാലി നടത്തി. ആശ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349443/world-tuberculosis-day-lets-unite-for-a-tuberculosis-free-kerala)