---
title: "കൂട്ടാലിട-കൂരാചുണ്ടിലേക്ക് കെഎസ്ആർടിസി ബസ് വേണം; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ "
english_title: "KSRTC bus needed for Kootalidda-Kurachund; Human Rights Commission seeks explanation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349466/ksrtc-bus-needed-for-kootalidda-kurachund-human-rights-commission-seeks-explanation"
published_at: "2026-03-24T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2617000512_man.jpg"
keywords: []
---

# കൂട്ടാലിട-കൂരാചുണ്ടിലേക്ക് കെഎസ്ആർടിസി ബസ് വേണം; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ 

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ വഴി കൂട്ടാലിട-കൂരാചുണ്ടിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ഇല്ലാത്തതു കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ വഴി കൂട്ടാലിട-കൂരാചുണ്ടിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ഇല്ലാത്തതു കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കെഎസ്ആർടിസി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ പരാതി പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വെസ്റ്റ് ഹിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

വിദ്യാർത്ഥികൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിവരാണ് ബസ് സർവ്വീസ് ഇല്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്. നടുവണ്ണൂരിൽ നിന്നും കൂട്ടാലിടയിലേക്കുള്ള യാത്ര ഏറെ ബുദ്ധിമുട്ടാണ്. വൈകീട്ട് 6 മണി കഴിഞ്ഞാൽ സ്വകാര്യ ജീപ്പ് സർവ്വീസ് പോലും ലഭ്യമല്ലെന്ന് ബിനീഷ് അത്തൂനി സമർപ്പിച്ച പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349466/ksrtc-bus-needed-for-kootalidda-kurachund-human-rights-commission-seeks-explanation)