---
title: "തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു "
english_title: "Housewife dies after being treated for fire burns at muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349481/housewife-dies-after-being-treated-for-fire-burns-at-muyippoth"
published_at: "2026-03-24T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c275172b160_fyt.jpg"
keywords: []
---

# തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്: **വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുയിപ്പോത്ത് പുളിയുള്ളതില്‍ മീത്തല്‍ നാരായണി ആണ് മരിച്ചത്.

## Article Content

**മുയിപ്പോത്ത്: **വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുയിപ്പോത്ത് പുളിയുള്ളതില്‍ മീത്തല്‍ നാരായണി ആണ് മരിച്ചത്.

മാര്‍ച്ച് 2 നാണ് തീ പൊള്ളലേറ്റ് നാരായണി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭര്‍ത്താവ് പരേതനായ കേളപ്പന്‍. മക്കള്‍ ഷൈമ, ശൈലേഷ് (ആര്‍ട്ടിസ്റ്റ്). മരുമകന്‍ അനില്‍ (കൊല്ലം). സഹോദരങ്ങള്‍ ശങ്കരന്‍, നാരായണന്‍ (വള്ളില്‍), ബാബു (കോടേരിച്ചാല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349481/housewife-dies-after-being-treated-for-fire-burns-at-muyippoth)