---
title: "സികെജികോളേജ് സന്ദര്‍ശിച്ച് അഡ്വ. ഫാത്തിമ തഹിലിയ"
english_title: "Adv. Fatima Tahilia visits CKG College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349487/adv-fatima-tahilia-visits-ckg-college"
published_at: "2026-03-24T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c27f38dd35c_moli_thomas.JPG"
keywords: []
---

# സികെജികോളേജ് സന്ദര്‍ശിച്ച് അഡ്വ. ഫാത്തിമ തഹിലിയ

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ സികെജി കോളേജ് സന്ദര്‍ശിച്ചു. ക്യാമ്പായിന്റെ ഭാഗമായി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ സികെജി കോളേജ് സന്ദര്‍ശിച്ചു. ക്യാമ്പായിന്റെ ഭാഗമായി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.

അവരുടെ അനുഭവങ്ങളും കോളേജിന്റെ ഭൗതിക സൗകര്യങ്ങളും പഠന സൗകര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളോട് ചോദിച്ചറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ വളരെ ആവേശത്തോടെയാണ് തഹിലിയയെ വരവേറ്റത്. തുടര്‍ന്ന് കോളേജ് കാന്റീനിലെ ജീവനക്കാരെയും സമീപത്തെ കടകളിലെ ജീവനക്കാരെയും കണ്ട് വോട്ടര്‍ഭ്യര്‍ത്ഥിച്ചു.

യുഡിഎസ്എഫ് നേതാക്കളായ അര്‍ജ്ജുന്‍ കറ്റയാട്ട്, മൂസ കോത്ത്രമ്പറ, എം.കെ ഫസലു റഹ്‌മാന്‍, റിമ കുന്നുമ്മല്‍, സയ്യിദ് അയനിക്കല്‍, അമിത്ത് എടാണി, എസ് അഭിമന്യൂ, അമീന്‍ മേപ്പയൂര്‍, റിസ്വാന ഷിറിന്‍, അന്‍സില്‍ കീഴരിയൂര്‍, ആഷിഖ് പുല്ല്യോട്ട്, സി.എം നയന, അഞ്ജലി രാജ്, സികെജി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഫര്‍സിന്‍, അനൂന, ഫാന്‍സിന്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349487/adv-fatima-tahilia-visits-ckg-college)