---
title: "യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "UDF organizes Chakkittapara Panchayat election convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349516/udf-organizes-chakkittapara-panchayat-election-convention"
published_at: "2026-03-24T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2c33de8673_thehli.JPG"
keywords: []
---

# യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വികസന കാര്യത്തില്‍ 50 വര്‍ഷം പിന്നിലുള്ള പേരാമ്പ്ര മണ്ഡലത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറണമെന്ന് പേരാമ്പ്ര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ പറഞ്ഞു. ചെമ്പ്ര ഡാഫോഡില്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചക്കിട്ടപാറ പഞ്ചായത്ത് തല യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു തഹിലിയ.

## Article Content

**ചക്കിട്ടപാറ:** യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വികസന കാര്യത്തില്‍ 50 വര്‍ഷം പിന്നിലുള്ള പേരാമ്പ്ര മണ്ഡലത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറണമെന്ന് പേരാമ്പ്ര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ പറഞ്ഞു. ചെമ്പ്ര ഡാഫോഡില്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചക്കിട്ടപാറ പഞ്ചായത്ത് തല യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു തഹിലിയ.

ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് മുക്കള്ളില്‍ അധ്യക്ഷത വഹിച്ചു. ആവള ഹമീദ്, മിനി വട്ടക്കണ്ടി, മോളി തോമസ്, ലിജി ഷിജു, കെ.എ. ജോസ് കുട്ടി, രാജീവ് തോമസ്, മൂസ കോത്തമ്പ്ര, പി.ജെ. തോമസ്, രാജന്‍ വര്‍ക്കി, ടി.പി. മുഹമ്മദ്, കെ.സി. രവീന്ദ്രന്‍, കുഞ്ഞമ്മദ് പെരിഞ്ചേരി, റെജി കോച്ചേരി, ബാബു പള്ളിക്കുടം, ബിന്ദു ബാലകൃഷ്ണന്‍, ജിന്‍സി മനോജ്, ബാബു കൂനന്തടം, ഗിരിജ ശശി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ജോര്‍ജ് മുക്കള്ളില്‍ ചെയര്‍മാന്‍, ആവള ഹമീദ് കണ്‍വീനര്‍, റെജി കോച്ചേരി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349516/udf-organizes-chakkittapara-panchayat-election-convention)