---
title: "ചെറുവണ്ണൂര്‍ കൊല്ലം മുക്കില്‍ വീടിനോട് ചേര്‍ന്ന വിറകുപുരക്ക് തീ പിടിച്ചു "
english_title: "A fire broke out in a woodshed attached to a house in Cheruvannur, Kollam Mukkil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349520/a-fire-broke-out-in-a-woodshed-attached-to-a-house-in-cheruvannur-kollam-mukkil"
published_at: "2026-03-24T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2cfbc2c6f3_klooo.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കൊല്ലം മുക്കില്‍ വീടിനോട് ചേര്‍ന്ന വിറകുപുരക്ക് തീ പിടിച്ചു 

> **Lead Summary:** ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡ് കൊല്ലം മുക്കില്‍ വിറകുപുരക്ക് തീ പിടിച്ചു. കുതിരപ്പെട്ടി മീത്തല്‍ പ്രഭാകരന്‍ മാരാരിന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്ന് കിടക്കുന്ന വിറകുപുരക്കാണ് തീ പിടിച്ചത്. പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

## Article Content

ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡ് കൊല്ലം മുക്കില്‍ വിറകുപുരക്ക് തീ പിടിച്ചു. കുതിരപ്പെട്ടി മീത്തല്‍ പ്രഭാകരന്‍ മാരാരിന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്ന് കിടക്കുന്ന വിറകുപുരക്കാണ് തീ പിടിച്ചത്. പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ഒ.ടി ബൈജു, ഇ.കെ നിഗേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ശ്രീകാന്ത്, വി.കെ അഭിലജ്പത്ത്‌ലാല്‍, കെ.പി വിപിന്‍, എം.കെ ജിഷാദ്, എം മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മ്മാരായ പി.പി രജീഷ് , ആരാധ്കുമാര്‍ ഹോംഗാര്‍ഡ് പി മുരളീധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349520/a-fire-broke-out-in-a-woodshed-attached-to-a-house-in-cheruvannur-kollam-mukkil)