---
title: "നൊച്ചാട് നോര്‍ത്ത് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "Nochad North Local Election Convention organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349576/nochad-north-local-election-convention-organized"
published_at: "2026-03-25T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c374076006d_tppi.jpg"
keywords: []
---

# നൊച്ചാട് നോര്‍ത്ത് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന് ചരിത്ര ഭൂരിപക്ഷം നല്കി വിജയിപ്പിക്കാന്‍ നൊച്ചാടൊരുങ്ങി. മുളിയങ്ങല്‍ വെച്ച് നൊച്ചാട് നോര്‍ത്ത് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ആര്‍ജെഡി ജില്ലാ കമ്മറ്റി അംഗം പി.സി നിഷാകുമാരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന് ചരിത്ര ഭൂരിപക്ഷം നല്കി വിജയിപ്പിക്കാന്‍ നൊച്ചാടൊരുങ്ങി. മുളിയങ്ങല്‍ വെച്ച് നൊച്ചാട് നോര്‍ത്ത് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ആര്‍ജെഡി ജില്ലാ കമ്മറ്റി അംഗം പി.സി നിഷാകുമാരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍, ജിജോയ് ആവള, കെ.പി ആലിക്കുട്ടി, വത്സന്‍ എടക്കോടന്‍, ഇ.ടി സോമന്‍, ഡോ. കെ.കെ. ഹനീഫ, അഡ്വ : കെ.കെ. രാജന്‍, കെ.ടി. ബാലകൃഷ്ണന്‍, ലത്തീഫ് വെള്ളിലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. വി.എം. മനോജ് സ്വാഗതവും കെ. ഷാജിമ നന്ദിയും പറഞ്ഞു.

501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി വി.എം. മനോജ് സെക്രട്ടറി, ഇ.ടി. സോമന്‍, അബ്ദുള്‍ ശങ്കര്‍, എം. കുഞ്ഞിരാമനുണ്ണി, ശോഭന വൈശാഖ്, ടി. സന്തോഷ്, കെ. ശ്രീധരന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, കെ.പി. ആലിക്കുട്ടി ചെയര്‍മാന്‍, എം.എം ജിജേഷ്, വത്സന്‍ എടക്കോടന്‍, സി.കെ പാത്തുമ്മ, പി.കെ അജീഷ്, കെ.എം ഷിജു, കെ. ഷാജിമ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍, കെ.ടി ബാലകൃഷ്ണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349576/nochad-north-local-election-convention-organized)