---
title: "മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷനും, റോഡ്‌ഷോയും സംഘടിപ്പിച്ചു"
english_title: "Meppayyur Panchayat organized UDF convention and roadshow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349587/meppayyur-panchayat-organized-udf-convention-and-roadshow"
published_at: "2026-03-25T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c37cfcd1367_YYU.jpg"
keywords: []
---

# മേപ്പയ്യൂര്‍ പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷനും, റോഡ്‌ഷോയും സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, റോഡ് ഷോയും ജനസാഗരമായി. മേപ്പയൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍:** ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച മേപ്പയൂര്‍ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, റോഡ് ഷോയും ജനസാഗരമായി. മേപ്പയൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു.

സ്ഥാനാര്‍ത്ഥി അഡ്വ: ഫാത്തിമ തഹിലിയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, യുഡിഎഫ് ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം, സി.എച്ച് ഇബ്രാഹിംകുട്ടി, ഇ അശോകന്‍, എ.വി അബ്ദുളള, രാജന്‍ മരുതേരി, മിനി വട്ടക്കണ്ടി, കെ.പി വേണുഗോപാല്‍, കെ.പി രാമചന്ദ്രന്‍, സി പ്രസന്നകുമാരി, ഷര്‍മിന കോമത്ത്, എം.എം അഷറഫ്, കെ.എം.എ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

യുഡിഎഫ് കണ്‍വീനര്‍ കമ്മന അബ്ദുറഹിമാന്‍ സ്വാഗതവും, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ അനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മേപ്പയ്യൂര്‍ ടൗണില്‍ സ്ഥാനാര്‍ത്ഥിയുടെ ആവേശകരമായ റോഡ് ഷോയും നടന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പി.കെ അനീഷ് ചെയര്‍മാന്‍, കമ്മന അബ്ദുറഹിമാന്‍ കണ്‍വീനര്‍, പറമ്പാട്ട് സുധാകരന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349587/meppayyur-panchayat-organized-udf-convention-and-roadshow)