---
title: "സ്‌കൂള്‍ നിര്‍മാണത്തില്‍ അഴിമതി,  മുന്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേസെടുക്കണം : സി.പി.എ. അസീസ്"
english_title: "Former education minister should be prosecuted for corruption in school construction: CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34962/former-education-minister-should-be-prosecuted-for-corruption-in-school-construction-cpa-aziz"
published_at: "2022-03-31T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62455fec48520_0000 WATER MARK.JPG"
keywords: []
---

# സ്‌കൂള്‍ നിര്‍മാണത്തില്‍ അഴിമതി,  മുന്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേസെടുക്കണം : സി.പി.എ. അസീസ്

> **Lead Summary:** **പേരാമ്പ്ര: **മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലത്തിലെ 3 കോടി 75 ലക്ഷം രൂപ ചിലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശൂര്‍ ചെമ്പൂച്ചിറയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊളിച്ച് മാറ്റുന്നതിലൂടെ മറനീക്കി പുറത്ത് വരുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയാണെന്നും ഇതില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയെ പ്രതിചേര്‍ത്തു കേസെടുക്കണമെന്നും മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്.

## Article Content

**പേരാമ്പ്ര: **മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലത്തിലെ 3 കോടി 75 ലക്ഷം രൂപ ചിലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശൂര്‍ ചെമ്പൂച്ചിറയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊളിച്ച് മാറ്റുന്നതിലൂടെ മറനീക്കി പുറത്ത് വരുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയാണെന്നും ഇതില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയെ പ്രതിചേര്‍ത്തു കേസെടുക്കണമെന്നും മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട് നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നരവര്‍ഷത്തിനുളളിലാണ് ഇപ്പോള്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നത്.

ഇത്തരം ഹൈടെക് സ്‌കൂള്‍ നിര്‍മാണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര മണ്ഡലം എം.എസ്.എഫ് വേര് നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയാസ് കക്കാട് അധ്യക്ഷനായി.

സാദിഖ് പാറാട്, സ്വാഹിബ് മുഹമ്മദ്, ടി.കെ. ലത്തീഫ്, ശിഹാബ് കന്നാട്ടി, റിസ്വാന ഷെറിന്‍, അജിനാസ് കാരയില്‍, തബ്ഷീര്‍ ചെമ്പനോട, ദില്‍ഷാദ് കുന്നിക്കല്‍, അന്‍സില്‍ കീഴരിയൂര്‍, ആഷിക് അലി, ആസിഫ് മുയിപ്പോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34962/former-education-minister-should-be-prosecuted-for-corruption-in-school-construction-cpa-aziz)