---
title: "ഷാഫിക്കേറ്റ മര്‍ദ്ദനത്തിന് പേരാമ്പ്ര മറുപടി നല്‍കും; സത്യന്‍ കടിയങ്ങാട്"
english_title: "Perambra will respond to the assault on Shafi; Sathyan Katiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349639/perambra-will-respond-to-the-assault-on-shafi-sathyan-katiyangad"
published_at: "2026-03-25T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a3678a1e3_fr.jpg"
keywords: []
---

# ഷാഫിക്കേറ്റ മര്‍ദ്ദനത്തിന് പേരാമ്പ്ര മറുപടി നല്‍കും; സത്യന്‍ കടിയങ്ങാട്

> **Lead Summary:** **അരിക്കുളം:** അരിക്കുളം പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സത്യന്‍ കടിയങ്ങാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.പി.യുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തവര്‍ക്കെതിരെ ഈ തിരഞ്ഞെടുപ്പില്‍ ജനം വിധി എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**അരിക്കുളം:** അരിക്കുളം പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സത്യന്‍ കടിയങ്ങാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.പി.യുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തവര്‍ക്കെതിരെ ഈ തിരഞ്ഞെടുപ്പില്‍ ജനം വിധി എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന്‍ സി. രാമദാസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ, മൂസ കോത്തമ്പ്ര, കെ.പി. രാമചന്ദ്രന്‍, ആര്‍.കെ. മുനീര്‍, കല്ലൂര്‍ മുഹമ്മദലി, ശശി ഊട്ടേരി, ലത കെ. പൊറ്റയില്‍, ഇ.കെ. അഹമ്മദ് മൗലവി, എന്‍.കെ. അഷറഫ്, വി.വി.എം. ബഷീര്‍, കെ. അഷറഫ്, രാമചന്ദ്രന്‍ നീലാംബരി, എടച്ചേരി കുഞ്ഞിക്കണ്ണന്‍, ഒ.കെ. ചന്ദ്രന്‍, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, ബീന വരമ്പിച്ചേരി, മര്‍വ അരിക്കുളം, പി.സി. സിറാജ്, കെ.എം. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349639/perambra-will-respond-to-the-assault-on-shafi-sathyan-katiyangad)