---
title: "പേരാമ്പ്ര ട്രഷറി ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി യുഡിഎഫ് "
english_title: "UDF staged a sit-in protest in front of the Perambra Treasury Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349678/udf-staged-a-sit-in-protest-in-front-of-the-perambra-treasury-office"
published_at: "2026-03-25T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3bba876247_hyt.jpg"
keywords: []
---

# പേരാമ്പ്ര ട്രഷറി ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** ത്രിതലപഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് വിതരണം ചെയ്യാതെ പാവപ്പെട്ടവരെ ദ്രോഹിക്കുന്ന കേരള സര്‍ക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പേരാമ്പ്ര സബ്ട്രഷറി ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: ഫാത്തിമ തഹിലിയ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ത്രിതലപഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് വിതരണം ചെയ്യാതെ പാവപ്പെട്ടവരെ ദ്രോഹിക്കുന്ന കേരള സര്‍ക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പേരാമ്പ്ര സബ്ട്രഷറി ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: ഫാത്തിമ തഹിലിയ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ, വൈസ് പ്രസിഡണ്ട് റഹീന അറയില്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി ഐത്യമറ്റം, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍, വൈസ് പ്രസിഡണ്ട് മൊയ്തു കിണറുള്ളതില്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയില്‍, വൈസ് പ്രസിഡണ്ട് ഇ.കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തും കര ഇബ്രാഹിം, ലത്തീഫ് തുറയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിതേഷ് മുതുകാട് സ്വാഗതവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349678/udf-staged-a-sit-in-protest-in-front-of-the-perambra-treasury-office)