---
title: "എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "NDA election convention organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349723/nda-election-convention-organized"
published_at: "2026-03-25T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c41301ccfa5_moli_thomas.JPG"
keywords: []
---

# എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സുരഭി അവന്യൂവില്‍ വെച്ച് നടത്തിയ കണ്‍വന്‍ഷന്‍ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ. എന്‍ രാധാക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

## Article Content

**പേരാമ്പ്ര:** എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സുരഭി അവന്യൂവില്‍ വെച്ച് നടത്തിയ കണ്‍വന്‍ഷന്‍ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ. എന്‍ രാധാക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 

കേന്ദ്രസര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ സ്വന്തം പദ്ധതികളാണന്നും, ദേശിയ പാത നിര്‍മ്മിക്കുന്നതില്‍ ഭൂരിഭാഗം ഫണ്ടും കേന്ദ്രത്തിന്റെതാണന്നും,സംസ്ഥാന സര്‍ക്കാറിന്റെതാണന്നരീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും കേരളത്തെ സര്‍ക്കാര്‍ ഭരിച്ചു മുടിച്ചെന്നും അദ്ദേഹം പറഞ്ഞു. 

കെ.കെ രജീഷ് അധ്യക്ഷത വഹിച്ചു.ബിജെപിയിലേക്ക് പുതുതായി വന്നവരെ ചടങ്ങില്‍ ആദരിച്ചു. 

സ്ഥാനാര്‍ത്ഥി എം മോഹനന്‍, സന്തോഷ് കാളിയത്ത്, തറമല്‍ രാഗേഷ്, കെ. പ്രതീപന്‍ , അഡ്വ കെ.വി സുധീര്‍, ടി.പി രാജേഷ്, ഡി.കെ മനു , എം കെ രൂപേഷ് , ടി. എം ഹരിദാസ്, എന്‍ ഹരിദാസ്, ജൂബിന്‍ ബാലകൃഷ്ണന്‍ തുടങിയവര്‍ സംസാരിച്ചു.

1001 അംഗ കമ്മിറ്റി രൂപികരിച്ചു. ഭാരവാഹികളായി ടി.ആര്‍ സത്യന്‍ ചെയര്‍മാന്‍, തറമല്‍ രാഗേഷ്, ജനറല്‍ കണ്‍വിനര്‍, നാഗത്ത് നാരായണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്ന് ആവേശകരമായ റോഡ് ഷോയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349723/nda-election-convention-organized)