---
title: "എല്‍ഡിഎഫ് കല്‍പ്പത്തൂര്‍ മേഖല തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "LDF Kalpathur region election convention organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349766/ldf-kalpathur-region-election-convention-organized"
published_at: "2026-03-26T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4be97e57ff_yt.jpg"
keywords: []
---

# എല്‍ഡിഎഫ് കല്‍പ്പത്തൂര്‍ മേഖല തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **കല്‍പ്പത്തൂര്‍ **: എല്‍ഡിഎഫ് കല്‍പ്പത്തൂര്‍ മേഖല തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു. അധികാരമില്ലാത്ത പത്ത് വര്‍ഷങ്ങള്‍ തീര്‍ത്ത അസ്വസ്ഥതയില്‍ തിരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ ഏത് ഹീനമാര്‍ഗ്ഗവും അവലംബിക്കാന്‍ കോണ്‍ഗ്രസ്സും ലീഗും ശ്രമിച്ചു കൊണ്ടിരിക്കയാണെന്നും അതിനെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കല്‍പ്പത്തൂര്‍ **: എല്‍ഡിഎഫ് കല്‍പ്പത്തൂര്‍ മേഖല തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു. അധികാരമില്ലാത്ത പത്ത് വര്‍ഷങ്ങള്‍ തീര്‍ത്ത അസ്വസ്ഥതയില്‍ തിരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ ഏത് ഹീനമാര്‍ഗ്ഗവും അവലംബിക്കാന്‍ കോണ്‍ഗ്രസ്സും ലീഗും ശ്രമിച്ചു കൊണ്ടിരിക്കയാണെന്നും അതിനെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ശശികുമാര്‍ അമ്പാളി അധ്യക്ഷത വഹിച്ചു. കെ.കെ. ഹനീഫ, കെ.സി ബാബുരാജ്, ടി.സി കുഞ്ഞമ്മദ്, സി ബിജു, കെ.ടി.ബി കല്‍പ്പത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349766/ldf-kalpathur-region-election-convention-organized)