---
title: "എല്‍ഡിഎഫ് ചക്കിട്ടപാറ മേഖലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍"
english_title: "LDF Chakkittapara Regional Election Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349828/ldf-chakkittapara-regional-election-convention"
published_at: "2026-03-26T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4e7ebd01c4_moli_thomas.JPG"
keywords: []
---

# എല്‍ഡിഎഫ് ചക്കിട്ടപാറ മേഖലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

> **Lead Summary:** **ചക്കിട്ടപാറ: **എല്‍ഡിഎഫ് ചക്കിട്ടപാറ മേഖലാ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ: **എല്‍ഡിഎഫ് ചക്കിട്ടപാറ മേഖലാ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

പേരാമ്പ്ര മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എസ്.കെ.സജീഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബേബി കാപ്പുകാട്ടില്‍ അധ്യക്ഷത വഹിച്ചു.

വിവിധ രംഗങ്ങളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പേരാമ്പ്ര  മണ്ഡലം സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍. ചക്കിട്ടപാറ പഞ്ചായത്തില്‍ അഭൂതപൂര്‍വമായ പ്രത്യക്ഷ വികസനങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഇതിന്റെ തുടര്‍ച്ചക്കായി ജനങ്ങളുടെ പിന്തുണ എല്‍ഡിഎഫിനു ഇനിയും വേണമെന്നും, ഒട്ടേറെ പാലങ്ങള്‍, റോഡുകള്‍, സ്ഥാപനങ്ങള്‍, പദ്ധതികള്‍ എന്നിവയെല്ലാം ചക്കിട്ടപാറ പഞ്ചായത്തിനെ അടിസ്ഥാനമാക്കി നടപ്പാക്കിക്കഴിഞ്ഞു. പൂഴിത്തോട് - പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡിന്റെ കാര്യത്തിലും ബഹു ദൂരം മുന്നോട്ടു പോകാനും സാധിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

പി.എം.ജോസഫ്, എന്‍.പി.ബാബു, എം. കുഞ്ഞമ്മദ്, എ.ജി.രാജന്‍, സി.ബിജു, എം.പി പ്രകാശന്‍, പി.പി.രഘുനാഥ്, കെ.റ്റി. പ്രേമരാജന്‍, സി.ഡി.ബിജു, ബി.പി.ബിനീഷ്, ജോസഫ് പള്ളൂരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. ബേബി കാപ്പുകാട്ടില്‍ (ചെയര്‍മാന്‍), എന്‍.പി.ബാബു (ജനറല്‍ കണ്‍വീനര്‍), എം.പി. പ്രകാശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349828/ldf-chakkittapara-regional-election-convention)