---
title: "പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് "
english_title: "Indian National Congress protests against hike in petrol, diesel and cooking gas prices"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34983/indian-national-congress-protests-against-hike-in-petrol-diesel-and-cooking-gas-prices"
published_at: "2022-03-31T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245766febdb2_GAS1.jpg"
keywords: []
---

# പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര :** പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലേരി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരസദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലേരി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരസദസ്സ് സംഘടിപ്പിച്ചു.

അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധ സമര സദസ്സ് സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷിന്റെ നേതൃത്വത്തില്‍ ഗ്യാസ് സിലിണ്ടര്‍ ചുമന്നും ഇരുചക്ര വാഹനങ്ങള്‍ തള്ളിയും പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നത്.

യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷ വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.സി. മിനി, ഷൈലജ ചെറുവോട്ട്, ഇ.സി. സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി കെ.കെ. അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് നന്ദിയും പറഞ്ഞു.

പ്രകടനത്തിന് രാജന്‍ കോവുപ്പുറത്ത്, ഹരീന്ദ്രന്‍ വാഴയില്‍, വി.പി. ഇബ്രാഹിം, രജീഷ് പാലേരി, നടുക്കണ്ടി ബാലന്‍, കെ.എം. കൃഷ്ണന്‍, കെ.എം. അഭിജിത്ത്, ശാലിനി പ്രകാശ്, കെ.കെ. ലീല, നടുക്കണ്ടി മൊയ്തു, അഷറഫ് മാളിക്കണ്ടി, കെ.ടി. രവീന്ദ്രന്‍, ശ്രീധരന്‍ പാലേരി, ശ്രീനി കരുവാങ്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാല്യക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്യാസ് സിലണ്ടറിന് റിത്ത് സമര്‍പ്പിച്ചാണ് പ്രതിഷേധിച്ചത്.

പ്രതിഷേധ സദസ് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. കെ.സി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. വി.വി ദിനേശന്‍, കുഞ്ഞമ്മദ് മിന, എന്‍.കെ ബാബു, കെ.എം. മനോജ് കുമാര്‍, പി.കെ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34983/indian-national-congress-protests-against-hike-in-petrol-diesel-and-cooking-gas-prices)