---
title: " പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളെ നേരില്‍ കണ്ട് ഫാത്തിമ തഹിലിയ"
english_title: "Fatima Tahilia meets the workers of Perambra Estate in person"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349841/fatima-tahilia-meets-the-workers-of-perambra-estate-in-person"
published_at: "2026-03-26T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f086730be_moli_thomas.JPG"
keywords: []
---

#  പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളെ നേരില്‍ കണ്ട് ഫാത്തിമ തഹിലിയ

> **Lead Summary:** **പെരുവണ്ണാമൂഴി: **പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളെ നേരില്‍ കണ്ട് ഫാത്തിമ തഹിലിയ. പുലര്‍ച്ചെ അഞ്ച് മണിയോടെയെത്തിയ സ്ഥാനാര്‍ത്ഥി നാലര മണിക്കൂറോളം എസ്റ്റേറ്റില്‍ തൊഴിലാളികളുമായി സമയം ചെലവഴിച്ചു.

## Article Content

**പെരുവണ്ണാമൂഴി: **പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളെ നേരില്‍ കണ്ട് ഫാത്തിമ തഹിലിയ. പുലര്‍ച്ചെ അഞ്ച് മണിയോടെയെത്തിയ സ്ഥാനാര്‍ത്ഥി നാലര മണിക്കൂറോളം എസ്റ്റേറ്റില്‍ തൊഴിലാളികളുമായി സമയം ചെലവഴിച്ചു.

വോട്ടഭ്യര്‍ത്ഥനക്കപ്പുറം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാനാണ്അവര്‍ എത്തിയത്. എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.

തകര്‍ന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ശോച്യാവസ്ഥയിലായ ശൗചാലയങ്ങള്‍ തുടങ്ങീ തൊഴിലാളികള്‍ കാലാകാലമായി അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ എല്ലാം അവര്‍ കണ്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി പോലും തങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ വിവരിച്ചു.

രൂക്ഷമായ വന്യമൃഗശല്യ ഭീഷണി നേരിട്ടാണ് ഓരോ ദിനവും ഭയാശങ്കയോടെ പണിക്കിറങ്ങുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിലും അധികൃതര്‍ അലംഭാവം പുലര്‍ത്തുകയാണെന്നും, തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി പേരാമ്പ്രയില്‍ നിന്നുണ്ടായ കാലത്തും എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് മതിയായ സംരംക്ഷണം ലഭിച്ചിട്ടില്ലെന്നും, കക്ഷി രാഷ്ട്രീയത്തിനധീതമായി തൊഴിലാളികള്‍ തെഹലിയക്കു മുമ്പില്‍ സങ്കടം പറഞ്ഞു.

തങ്ങളെ കേള്‍ക്കാന്‍ ഒരാള്‍ എത്തിയതിലുള്ള സന്തോഷവും തൊഴിലാളികള്‍ പ്രകടിപ്പിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാടും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349841/fatima-tahilia-meets-the-workers-of-perambra-estate-in-person)