---
title: "ഭാഷാശ്രീ പുരസ്‌ക്കാരം മുഹമ്മദ് എരവട്ടൂരിന് "
english_title: "Bhashasree Award goes to Muhammed Eravattoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349847/bhashasree-award-goes-to-muhammed-eravattoor"
published_at: "2026-03-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f5a365164_ki.jpg"
keywords: []
---

# ഭാഷാശ്രീ പുരസ്‌ക്കാരം മുഹമ്മദ് എരവട്ടൂരിന് 

> **Lead Summary:** **പേരാമ്പ്ര :** ഭാഷാശ്രീ വാര്‍ഷികാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും കവിയരങ്ങും മാര്‍ച്ച് 28 ന് നടക്കും. 2026 മാര്‍ച്ച് 28 ശനിയാഴ്ച പകല്‍ 2 മണിക്ക് പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രമുഖ സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാക്യത്തുമായ ജയചന്ദ്രന്‍ മൊകേരി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണം സി. എം. ദിനേശ് കുമാര്‍ നിര്‍വ്വഹിക്കും.

## Article Content

**പേരാമ്പ്ര :** ഭാഷാശ്രീ വാര്‍ഷികാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും കവിയരങ്ങും മാര്‍ച്ച് 28 ന് നടക്കും. 2026 മാര്‍ച്ച് 28 ശനിയാഴ്ച പകല്‍ 2 മണിക്ക് പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രമുഖ സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാക്യത്തുമായ ജയചന്ദ്രന്‍ മൊകേരി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണം സി. എം. ദിനേശ് കുമാര്‍ നിര്‍വ്വഹിക്കും.

ചടങ്ങില്‍ ഭാഷാശ്രീ സാംസ്‌ക്കാരിക മാസികയുടെ 14-ാം മത് സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായ നാടക- സിനിമാ നടന്‍ മുഹമ്മദ് എരവട്ടൂരിനെ ആദരിക്കും. ഈ മേഖലയിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌ക്കാരം. 30 വര്‍ഷത്തിലധികമായി മുഹമ്മദ് എരവട്ടൂര്‍ നാടകമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349847/bhashasree-award-goes-to-muhammed-eravattoor)