---
title: "എംഡിഎംഎ കൈവശം വെച്ചതിന് 2 യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "Police have registered a case against 2 youths for possession of MDMA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349867/police-have-registered-a-case-against-2-youths-for-possession-of-mdma"
published_at: "2026-03-26T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5021118057_trew.jpg"
keywords: []
---

# എംഡിഎംഎ കൈവശം വെച്ചതിന് 2 യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** പേരാമ്പ്ര: എംഡിഎംഎ കൈവശം വെച്ചതിന് 2 യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര എടവരാട് വെച്ച് എംഡിഎംഎ കൈവശം വച്ചതിന് ഉള്ള്യേരി, എടവരാട് സ്വദേശികള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉള്ള്യേരി, മഠത്തില്‍ കുന്നുമ്മല്‍ മീത്തല്‍ ജവാദ്, എടവരാട് മുക്കണം കോട്ട് ഷിജാസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറും പാര്‍ട്ടിയും നടത്തിയ റെയ്ഡിലാണ് എംഡി എം എ പിടികൂടിയത്. 3.51 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

## Article Content

പേരാമ്പ്ര: എംഡിഎംഎ കൈവശം വെച്ചതിന് 2 യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര എടവരാട് വെച്ച് എംഡിഎംഎ കൈവശം വച്ചതിന് ഉള്ള്യേരി, എടവരാട് സ്വദേശികള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉള്ള്യേരി, മഠത്തില്‍ കുന്നുമ്മല്‍ മീത്തല്‍ ജവാദ്, എടവരാട് മുക്കണം കോട്ട് ഷിജാസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറും പാര്‍ട്ടിയും നടത്തിയ റെയ്ഡിലാണ് എംഡി എം എ പിടികൂടിയത്. 3.51 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

എടവരാട് ഭാഗത്ത് യുവാക്കള്‍ തമ്പടിച്ചു രാത്രി കാലങ്ങളില്‍ എംഡിഎംഎ ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് കേസ് എടുത്തത്.

ഉള്ള്യേരി സ്വദേശി ആയ ജവാദ് സ്ഥിരം കുറ്റവാളി ആണെന്നും ഇയാള്‍ നിലവില്‍ കോടതി ജാമ്യത്തില്‍ പുറത്തിറങ്ങിയതെ ഉള്ളൂ എന്നും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് നിലവില്‍ ചെയ്തതെന്നും എക്‌സൈസ് സി.ഐ അശ്വിന്‍ കുമാര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന ഉണ്ടാവും എന്ന് അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ രൂപേഷ്, അനൂപ് മയങ്ങിയില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സി ദിനേശ് എന്നിവര്‍ പരിേശാധനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349867/police-have-registered-a-case-against-2-youths-for-possession-of-mdma)