---
title: "പേരാമ്പ്ര മഠത്തില്‍ ഭഗവതി ക്ഷേത്ര ഇളനീര്‍ കുല വരവ് ഉത്സവം "
english_title: "Bhagavathy Temple Ilanir Kulavaru Festival at Perambra Math"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349900/bhagavathy-temple-ilanir-kulavaru-festival-at-perambra-math"
published_at: "2026-03-26T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c51d8f9fe98_sharikav.jpg"
keywords: []
---

# പേരാമ്പ്ര മഠത്തില്‍ ഭഗവതി ക്ഷേത്ര ഇളനീര്‍ കുല വരവ് ഉത്സവം 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര മഠത്തില്‍ ഭഗവതി ക്ഷേത്ര ഇളനീര്‍ കുല വരവ് ഉത്സവം മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തിയ്യതികളില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര മഠത്തില്‍ ഭഗവതി ക്ഷേത്ര ഇളനീര്‍ കുല വരവ് ഉത്സവം മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തിയ്യതികളില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സത്തിന്റെ ഭാഗമായാണ് ഇവിടെ ഇളനീര്‍കുല വരവുത്സവം നടത്തപ്പെടുന്നത്. കളിയാട്ട മഹോത്സവത്തിന് പിഷാരികാവില്‍ മാര്‍ച്ച് 27 ന് കൊടിയേറും. പിഷാരികാവില്‍ നിന്ന് പൂജിച്ച വെള്ളിക്കൊടി, കൊടി, തിരുവായുധം എന്നിവ ക്ഷേത്രത്തില്‍ എത്തിച്ച ശേഷമാണ് കൊടിയേറ്റം നടത്തുക.

മാര്‍ച്ച് 31 ന് വൈകിട്ട് 6 മണിക്ക് ദീപാരാധന. 7 മണിക്ക് ഗോത്ര നൃത്തം, കൈകൊട്ടിക്കളി, 8 മണിക്ക് തിരുവാതിരക്കളി, ഭക്തിഗാനസുധ ക്ലാസിക്കല്‍ ഡാന്‍സ്.

ഏപ്രില്‍ 1 ന് രാവിലെ 6.30ന് ഇളനീര്‍ കുലമുറി ആരംഭം, വൈകുന്നേരം 6 മണിക്ക് എഴുന്നള്ളത്ത് പേരാമ്പ്ര എളമാരകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഇളനീര്‍ കുലകള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മഠത്തില്‍ ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

ഏപ്രില്‍ 2 രാവിലെ 7 മണിക്ക് കൊല്ലം പിഷാരികാവിലേക്കുള്ള ഇളനീര്‍ കുല വരവ് പുറപ്പെടുന്നു. വാര്‍ത്ത സമ്മേളനത്തില്‍ സി.ടി ബാലന്‍ നായര്‍, കെ.വി ബാലഗോപാലന്‍, ബി.ആര്‍ ഹരീഷ്, എം.എം രാഘവന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349900/bhagavathy-temple-ilanir-kulavaru-festival-at-perambra-math)