---
title: "ജിസിസി കെഎംസിസി ഈസ്റ്റ് പേരാമ്പ്ര ശാഖയുടെ ഈ വര്‍ഷത്തെ റമദാന്‍ സ്വാന്ത്വന കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "GCC KMCC East Perambra Branch Inaugurates Distribution of This Year's Ramadan Self Help Kit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34994/gcc-kmcc-east-perambra-branch-inaugurates-distribution-of-this-years-ramadan-self-help-kit"
published_at: "2022-03-31T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624584832b8d7_KIT1.JPG"
keywords: []
---

# ജിസിസി കെഎംസിസി ഈസ്റ്റ് പേരാമ്പ്ര ശാഖയുടെ ഈ വര്‍ഷത്തെ റമദാന്‍ സ്വാന്ത്വന കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഈസ്റ്റ് പേരാമ്പ്ര : **ജിസിസി കെഎംസിസി ഈസ്റ്റ് പേരാമ്പ്ര ശാഖാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമദാന്‍ റിലീഫിന്റെ ഭാഗമായി നടത്തുന്ന സ്വാന്ത്വന കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

## Article Content

**ഈസ്റ്റ് പേരാമ്പ്ര : **ജിസിസി കെഎംസിസി ഈസ്റ്റ് പേരാമ്പ്ര ശാഖാ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമദാന്‍ റിലീഫിന്റെ ഭാഗമായി നടത്തുന്ന സ്വാന്ത്വന കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

വളരെ വിപുലമായ രീതിയില്‍ നടത്തിയ കിറ്റ് വിതരണത്തില്‍ 300 കുടുംബങ്ങള്‍ക്കുള്ള സാന്ത്വന കിറ്റും നൂറോളം സൗഹൃദ കിറ്റുകളും നല്‍കി.

ജീവകാരുണ്യ, സന്നദ്ധ സേവന, വിദ്യാഭ്യാസരംഗത്ത് ഒക്കെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന കെഎംസിസി ഈസ്റ്റ് പേരാമ്പ്രയുടെ അഭിമാനമായി മാറുകയാണ്.

കിറ്റ് പാക്ക് ചെയ്യലും വിതരണവും, സന്നദ്ധ സേവന രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം യൂത്ത് ലീഗിന്റെയും എം എസ്എഫ് ന്റെയും പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിച്ചു.

കെഎംസിസി ചെയര്‍മാന്‍ ഇബ്രാഹിം പാലാട്ടക്കര ഉദ്ഘാടനം ചെയ്ത യോഗത്തിന് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് പൊറായില്‍ അധ്യക്ഷത വഹിച്ചു.

കെഎംസിസി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് മന്‍സില്‍ അറബ് സ്വാഗതവും കെ.പി. അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു.

യോഗത്തില്‍ കെ. കെ. സലാം, സിറാജ് കിഴക്കെടുത്ത്, കെ.പി. മുഹമ്മദ് അലി, ടി.പി. റഷീദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34994/gcc-kmcc-east-perambra-branch-inaugurates-distribution-of-this-years-ramadan-self-help-kit)