---
title: "മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബഹു മുഖ ക്ഷേമ പദ്ധതികളുമായി ഐആര്‍എംയു "
english_title: "IRMU with multifaceted welfare schemes for journalists"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349981/irmu-with-multifaceted-welfare-schemes-for-journalists"
published_at: "2026-03-27T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c615eca03b9_frt.JPG"
keywords: []
---

# മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബഹു മുഖ ക്ഷേമ പദ്ധതികളുമായി ഐആര്‍എംയു 

> **Lead Summary:** **പേരാമ്പ്ര: **പത്ര -ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ബഹുമുഖ ക്ഷേമ പദ്ധതികളുമായി ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്. യൂണിയന്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ചികിത്സ ഇളവുകള്‍, സൗജന്യ മാധ്യമ പഠന ക്ലാസുകള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് തൊഴില്‍ നൈപുണ്യ കോഴ്സുകള്‍, ഉള്‍പ്പെടെ നടപ്പാക്കാന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര: **പത്ര -ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ബഹുമുഖ ക്ഷേമ പദ്ധതികളുമായി ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്. യൂണിയന്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ചികിത്സ ഇളവുകള്‍, സൗജന്യ മാധ്യമ പഠന ക്ലാസുകള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് തൊഴില്‍ നൈപുണ്യ കോഴ്സുകള്‍, ഉള്‍പ്പെടെ നടപ്പാക്കാന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് അവരുടെ തൊഴില്‍ അഭിരുചിക്കനുസരിച്ച് നൈപുണ്യം നേടാന്‍ ഉതകുന്ന കോഴ്സുകള്‍ നല്‍കാനും തൊഴില്‍ ലഭ്യമാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും യൂണിയന്‍ സ്ഥാപക നേതാവ് കൂടിയായ അഷ്റഫ് ചേരാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷ വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, ജില്ല ട്രഷറര്‍ കെ.ടി.കെ റഷീദ്, സുനന്ദ ജി നായര്‍, രവി എടത്തില്‍, ബഷീര്‍ ആരാമ്പ്രം, പ്രകാശന്‍ ഇല്ലത്ത്, സി.കെ ബാലകൃഷ്ണന്‍, ടി.എ ജുനൈദ്, എ.പി സതീഷ്, സുധീര്‍ പ്രകാശ്, ധ്രുവന്‍ നായര്‍, രഘു നാഥ് പുറ്റാട്, കിഷോര്‍ കൊയിലാണ്ടി, മുഹമ്മദ് റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349981/irmu-with-multifaceted-welfare-schemes-for-journalists)