---
title: "വിജയം ഉറപ്പിക്കാന്‍ മഹിള കോണ്‍ഗ്രസ് വനിത ലീഗ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു"
english_title: "Mahila Congress Women's League activists meet to ensure victory"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350001/mahila-congress-womens-league-activists-meet-to-ensure-victory"
published_at: "2026-03-27T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6209aed57b_fyt.JPG"
keywords: []
---

# വിജയം ഉറപ്പിക്കാന്‍ മഹിള കോണ്‍ഗ്രസ് വനിത ലീഗ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ വിജയം ഉറപ്പിക്കുന്നതിനായി മണ്ഡലത്തിലെ വനിതകള്‍ ഒത്തുകൂടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനുമായി മഹിള കോണ്‍ഗ്രസ് വനിത ലീഗ് പ്രവര്‍ത്തകരുടെ യോഗം പേരാമ്പ്ര ലീഗ് ഹൗസില്‍ ചേര്‍ന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ വിജയം ഉറപ്പിക്കുന്നതിനായി മണ്ഡലത്തിലെ വനിതകള്‍ ഒത്തുകൂടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനുമായി മഹിള കോണ്‍ഗ്രസ് വനിത ലീഗ് പ്രവര്‍ത്തകരുടെ യോഗം പേരാമ്പ്ര ലീഗ് ഹൗസില്‍ ചേര്‍ന്നു.

തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങളും മറ്റും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്  കെ മറിയം യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിത ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മഹിള കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം സൈറാ ബാനു അധ്യക്ഷത വഹിച്ചു. 

മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി കെ.കെ വിനോദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, സൗഫി താഴക്കണ്ടി, ഗിരിജ ശശി, വഹീദ പാറേമ്മല്‍, പി.ടി അഷറഫ്, ഇ ഷാഹി, സല്‍മ നന്മനക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350001/mahila-congress-womens-league-activists-meet-to-ensure-victory)