---
title: "മഴക്കാല പൂര്‍വ ശുചീകരണ രോഗപ്രതിരോധ യജ്ഞത്തിന് തുടക്കമായി"
english_title: "Pre-monsoon cleaning and prevention campaign begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350022/pre-monsoon-cleaning-and-prevention-campaign-begins"
published_at: "2026-03-27T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c635bf9d638_tyy.JPG"
keywords: []
---

# മഴക്കാല പൂര്‍വ ശുചീകരണ രോഗപ്രതിരോധ യജ്ഞത്തിന് തുടക്കമായി

> **Lead Summary:** **ചങ്ങരോത്ത് : **പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ വിപുലമായ യോഗം സംഘടിപ്പിച്ചു. ഏപ്രില്‍ ആദ്യവാരം മുതല്‍ 'വാര്‍ഡില്‍ ഒരു ദിനം' കര്‍മ്മ പരിപാടി നടത്താന്‍ തീരുമാനിച്ചു. മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സാനിറ്റേഷന്‍ കമ്മിറ്റി വിപുലപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചു.

## Article Content

**ചങ്ങരോത്ത് : **പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ വിപുലമായ യോഗം സംഘടിപ്പിച്ചു. ഏപ്രില്‍ ആദ്യവാരം മുതല്‍ 'വാര്‍ഡില്‍ ഒരു ദിനം' കര്‍മ്മ പരിപാടി നടത്താന്‍ തീരുമാനിച്ചു. മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സാനിറ്റേഷന്‍ കമ്മിറ്റി വിപുലപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചു.

ഏപ്രില്‍ രണ്ടാം വാരം പഞ്ചായത്ത് തലത്തില്‍ വ്യാപാരികളോടൊപ്പം ശുചിത്വ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. നിപ്പ രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നടപടി സ്വീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കടകളിലും സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി കര്‍മ്മ പരിപാടി ആസൂത്രണം ചെയ്തു.

വീടുകള്‍ കേന്ദ്രീകരിച്ച് ശുചിത്വ സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. പരിപാടിയില്‍ ബ്ലോക്ക്, വാര്‍ഡ് €അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍മ്മ പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദയാ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, കെ.എം. ഇസ്മായില്‍, കെ.ബി താര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുട്ടമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350022/pre-monsoon-cleaning-and-prevention-campaign-begins)